ഏഷ്യാ-പസഫിക് ഉച്ചകോടിയില്‍ ചൈന-അമേരിക്ക 'ഏറ്റുമുട്ടല്‍'
പോര്‍ട്ട് മോറസ്ബി: വ്യാപാരവുമായി ബന്ധപ്പെട്ട എഷ്യാ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ (എ.പി.ഇ.സി) ചൈന- അമേരിക്ക വാഗ്വാദം. പപ്പുവ ന്യൂഗിനിയയില്‍ നടന്ന ഉച്ചകോടിയില്‍ വ്യാപാര സംരക്ഷണം, ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളെച്ചൊല്ലിയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഏറ്റുമുട്ടിയത്.
'അമേരിക്ക ഫസ്റ്റ് 'വ്യാപാര സംരക്ഷണ വാദത്തെ വിമര്‍ശിച്ച ജിന്‍പിങ്, സ്വതന്ത്ര വ്യാപാരനയങ്ങള്‍ പിന്തുടരാന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഒരാള്‍ സ്വന്തം വാതിലുകള്‍ അടക്കുകയാണെങ്കില്‍ അവരാണ് ലോകത്തുനിന്നു ബന്ധം വേര്‍പ്പെട്ടവരാകുക. ശീതയുദ്ധവും വ്യാപാരയുദ്ധവും വിജയികളെയുണ്ടാക്കില്ല.
സംരക്ഷണ വാദവും ഏകപക്ഷീയതയും വേണ്ടെന്ന് ലോകം പറയണമെന്നും അത്തരം നീക്കങ്ങള്‍ പരാജയത്തിലേക്കു നയിക്കുന്ന വികല വീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ സംസാരിക്കാനെത്തിയ മൈക് പെന്‍സ്, ജിന്‍പിങ്ങിന്റെ വാദങ്ങളെ എതിര്‍ത്തു. വ്യാപാര നയങ്ങള്‍ ചൈന തിരുത്തുന്നതുവരെ തങ്ങളുടെ സമീപനങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് ഉപകരങ്ങള്‍ക്ക് ഇപ്പോഴുള്ള തീരുവ ഇരട്ടിയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അയല്‍ രാജ്യങ്ങളുടെ പരമാധികാരത്തെയും മനുഷ്യാവകാശത്തെയും ബഹുമാനിക്കുകയാണെങ്കില്‍ ചൈനയുമായി മികച്ച ബന്ധത്തിനു യു.എസ് താല്‍പര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരയുദ്ധം ഈ വര്‍ഷം രൂക്ഷമായിരുന്നു. ഇതു ലോക സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഏഷ്യാ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ 21 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഉച്ചകോടിക്കിടെ തായ്‌വാന്‍ പ്രതിനിധിയുമായി മൈക് പെന്‍സ് കൂടിക്കാഴ്ച നടത്തിയത് ചൈനയെ ചൊടിപ്പിച്ചിരുന്നു. സ്വയംഭരണ പ്രദേശമായ തായ്‌വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."