ലീഗു പ്രവര്‍ത്തകന്റെ കൊല: അക്രമികള്‍ സി.പി.എം പ്രവര്‍ത്തകരെന്ന് വ്യക്തം: സമ്മതിക്കാതെ പാര്‍ട്ടി നേതൃത്വം: അറസ്റ്റിലായ മഷ്ഹൂദും മുഫീസും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍
താനൂര്‍: മുസ്ലിം ലീഗ് പ്രവര്ത്തകന് ഇസഹാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളും സി.പി.എം പ്രവര്‍ത്തകരെന്ന് വ്യക്തമായിട്ടും പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് സമ്മതിക്കാതെ സി.പി.എം നേതൃത്വം. പ്രതികളെല്ലാവരും സിപിഎം പ്രവര്‍ത്തകരാണെന്ന് പൊലിസ്തന്നെ സമ്മതിക്കുന്നു. ഡി.വൈ.എഫ്. ഐ തീരദേശ മേഖലാ മുന്‍ സെക്രട്ടറി കെ.പി. ശംസുവിനെ ആക്രമിച്ചതിലെ രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലിസ് പറയുന്നത്.
എന്നിട്ടും സി.പി.എം ജില്ലാ നേതൃത്വം പോലും ഒഴിഞ്ഞുമാറുന്നു. പി. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിനെ നിര്‍ഭാഗ്യകരമെന്ന് പറഞ്ഞു തള്ളിക്കളഞ്ഞ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് പോലും കൊലപാതകത്തിനു പിന്നിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കിനെ തള്ളിക്കളഞ്ഞിട്ടില്ല.
അതേ സമയം കേസില്‍ അറസ്റ്റിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. താനൂര്‍ അഞ്ചുടി സ്വദേശികളായ മഷ്ഹൂദ്, മുഫീസ്, ത്വാഹ എന്നിവരാണ് പിടിയിലായത്.
മഷ്ഹൂദും മുഫീസും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റമാണ് ത്വാഹക്ക് എതിരെ ചുമത്തിയിട്ടുള്ളത്. നാലംഗ സംഘമാണ് ഇസ്ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ രണ്ട് പേര് കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം.
കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ അയല്‍വാസികളാണ് അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളായ നാലുപേരും. കേസുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയില്‍ എടുത്ത അഞ്ചുപേരില്‍ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."