അപകടം തുടര്‍ക്കഥ; അധികൃതര്‍ മൗനത്തില്‍
ഇരിക്കൂര്‍: കൂടാളി പഞ്ചായത്തിലെ ചെക്രാന് വളവുമുതല്‍ ആയിപ്പുഴ മരമില്ല് വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം മരണ ദുരന്ത പാതയായിട്ടും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല.
ഈ മേഖലയില്‍ ആഴ്ചയില്‍ ഒന്നിലധികം വാഹനാപകടങ്ങള്‍ പതിവാണ്. വീതി കുറഞ്ഞ വളവും തിരിവുമുള്ള ഇടുങ്ങിയ റോഡാണ്. എന്നാല്‍ ആയിപ്പുഴ സെന്‍ട്രല്‍ ജങ്ഷന് മുതല്‍ ഇരിക്കൂര്‍പാലം വരെ റോഡിനായി 40 മീറ്റര്‍ വീതിയുണ്ടെങ്കിലും റോഡിന്റെ വീതി ഒന്നരമീറ്ററാണ്.
ചെക്രാന് വളവ് മുതല്‍ ആയിപ്പുഴ ജങ്ഷന്‍വരെ പരമാവധി വീതി കൂട്ടി താഴ്ചയുള്ള ഭാഗത്ത് ഇരുമ്പ് മതില് സ്ഥാപിച്ച് അപകടം കുറയ്ക്കാം. ആയിപ്പുഴ ജങ്ഷന് മുതല്‍ ഇരിക്കൂര്‍ പാലം വരെ മണ്ണെടുത്ത് വീതി കൂട്ടിയാലും അപകടം കുറക്കാനാവും. കഴിഞ്ഞ ദിവസം രാത്രി കാറും ബസും കൂട്ടിയിടിച്ചതില്‍ അഞ്ചു യുവാക്കള്‍ക്ക് പരുക്കേറ്റിരുന്നു.
അപകടത്തെ തുടര്‍ന്നെങ്കിലും അധികൃതര്‍ കണ്ണുതുറക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാരും യാത്രക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."