HOME
DETAILS

മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
November 18, 2018 | 7:58 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0-2

 


കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ മകനെയും മരുമകളെയും അക്രമിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആര്‍.എസ്.എസ്, ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവും പ്രവാസിയുമായ അമ്പലക്കുളങ്ങര നിട്ടൂര്‍ സ്വദേശി ഏകരത്ത് സുധീഷ് (39), തളീക്കരയില്‍ സര്‍വിസ് സ്റ്റേഷന്‍ നടത്തുന്ന അമ്പലക്കുളങ്ങരയിലെ പൊയ്കയില്‍ മീത്തലെ കരിമ്പാച്ചേരി ശ്രീജു (33), കല്ലുള്ളപറമ്പത്ത് അശ്വിന്‍ (22) എന്നിവരെയാണ് കുറ്റ്യാടി സി.ഐ എന്‍. സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലാണ് പി. മോഹനന്റെയും മുന്‍ എം.എല്‍.എ കെ.കെ ലതികയുടെയും മകന്‍ ജൂലിയസ് നികിതാസ്, ഭാര്യയും ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ടറുമായ സാനിയോ മനോമി എന്നിവരെയാണ് 10 അംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. കുറ്റ്യാടിയിലെ വീട്ടിലേക്കു പോകുന്ന വഴിക്ക് അമ്പലക്കുളങ്ങരയില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ നികിതാസിന്റെ മുഖത്തും സാനിയോയുടെ നെഞ്ചിനും കാല്‍മുട്ടിനും പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും വഴി വീണ്ടും വാഹനം തടഞ്ഞ് ആക്രമണമുണ്ടായി. ഇരുവരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പുലര്‍ച്ചെയും പൊലിസ് റെയ്ഡ് നടത്തി. ഇന്നലെ പുലര്‍ച്ചെ റെയ്ഡിനിടെ സി.ഐ. എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തെ കണ്ടതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ സുധീഷിനെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പൊലിസ് പിടികൂടിയത്. ശ്രീജുവിനെയും അശ്വിനെയും ഉച്ചയോടെയും അറസ്റ്റ് ചെയ്തു. നാദാപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  24 minutes ago
No Image

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി

Kerala
  •  33 minutes ago
No Image

ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Kerala
  •  43 minutes ago
No Image

പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം

Kerala
  •  an hour ago
No Image

UAE Weather: കിഴക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ; യു.എ.ഇയിലുടനീളം താപനിലയില്‍ കുറവ്

uae
  •  an hour ago
No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  9 hours ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  9 hours ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  9 hours ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  9 hours ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  10 hours ago