തെന്മലയോരത്ത് കാട്ടാനകളുടെ ശല്യം: ജനം ഭീതിയില്‍
പുതുനഗരം : തെന്മലയോരത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെ ജനം ഭീതിയില്‍. അനപ്പേടിയില്‍ ജനം വീടുവിട്ടൊഴിയുന്നു.
ചെമ്മണാമ്പതി, ചപ്പക്കാട്, മൊണ്ടിപതി, അണ്ണാനഗര്‍ എന്നിവിടങ്ങളിലും കൊളുമ്പ് വളവടി എന്നീ പ്രദേശങ്ങളിലുമാണ് കാട്ടാനകളുടെ ശല്യം രൂക്ഷമായത്. ഇതിനെതിരെ വനംവകുപ്പിന് പരാതികള്‍ നല്‍കിയെങ്കിലും പരിഹരിക്കപെടാത്തതിനാല്‍ ചപ്പക്കാട് പ്രദേശവാസികള്‍ സമരത്തിലേക്ക് നീങ്ങേണ്ട സാഹചര്യത്തിലാണുള്ളതെന്ന് ചപ്പക്കാട് വാസികള്‍ പറയുന്നു. എലവഞ്ചേരി അടിവാരമേഖലയിലും കാട്ടാനശല്യമുണ്ടായിട്ടുണ്ട്.
വനംവകുപ്പിന്റെ സോളാര്‍ വേലി മുതലമട പഞ്ചായത്തില്‍ എല്ലാ വനാതിര്‍ത്തികളിലും സ്ഥാപിക്കാത്തതും ചെമ്മണാമ്പതിക്കടുത്ത് പറമ്പിക്കുളം വനത്തിലൂട ആനകള്‍ക്ക് ഇറങ്ങുവരാനുള്ള താഴ്ന്നമലതാഴ് വരകളില്‍ ട്രഞ്ച് നിര്‍മ്മിക്കാത്തതുമാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്ന് ചെമ്മണാമ്പതി അടിവാരം പ്രദേശവാസിയായ രാമു പറയുന്നു.
കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് വരാതിരിക്കുവാന്‍ ആനപടക്കങ്ങള്‍സ്ഥാപിക്കുന്നുണ്ടെങ്കിലും അനകളുടെ ആക്രമണങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വനാതിര്‍ത്തികളില്‍ സോളാര്‍ വേലിയും അതിനുമുമ്പ് ട്രഞ്ചും സ്ഥാപിച്ച് വന്യമൃഗങ്ങളില്‍ നിന്നും നാട്ടുകാരെ രക്ഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."