മോദിക്ക് പാക്കിസ്താന്‍ വ്യോമപാത നിഷേധിച്ച സംഭവം; അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടനയെ ഇന്ത്യ സമീപിക്കും
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്ക് പാകിസ്താന്‍ വ്യോമപാത നിഷേധിച്ച സംഭവത്തില്‍ പ്രതഷേധമറിയിച്ച് ഇന്ത്യ.
പാക്കിസ്താന്‍ നടപടിക്കെതിരേ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
സൗദി അറേബ്യയിലേക്ക് പോകാനായുള്ള വ്യോമപാത ഉപയോഗിക്കാനുള്ള ഇന്ത്യയുടെ ആവശ്യം പാക്കിസ്താന്‍ നിരസിക്കുകയായിരുന്നു.
അന്താരാഷ്ട്ര തലത്തിലുളള ഉടമ്പടികളില്‍ നിന്നാണ് പാകിസ്ഥാന്‍ വ്യതിചലിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ പുനര്‍ചിന്തനം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുദ്ധമൊഴികെ മറ്റെല്ലാ സാഹചര്യങ്ങളിലും എല്ലാ രാജ്യങ്ങളും വി.ഐ.പികള്‍ക്കുള്ള പ്രത്യേക വ്യോമപാത അനുവദിക്കാറുണ്ട്.
ജമ്മുകശ്മിരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയുള്ള തങ്ങളുടെ നടപടിയായിട്ടാണ് വ്യോമപാത നിഷേധിച്ചതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ പങ്കെടുക്കാനും സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയ്ക്കുമായാണ് മോദി സൗദി യാത്ര നടത്തുന്നത്. സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി യു.എസിലേക്ക് പോകാനും പാകിസ്താന്‍ മോദിക്ക് വ്യോമപാത നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."