റിയാദ് കെ.എം.സി.സി മെഗാ ഈവെന്റ്; ചരിത്ര സംഭവമാക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍
റിയാദ്: വ്യാഴം, വെള്ളി ദിവസങ്ങളിലായി റിയാദില്‍ നടക്കുന്ന കെ.എം.സി.സി മെഗാ ഈവെന്റ് സീസണ്‍ 4 ന്റെ സമാപന സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് റിയാദിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 4 മാസത്തോളമായി റിയാദില്‍ നടന്ന് വരുന്ന വിവിധ പരിപാടികളുടെ പരിസമാപ്തി കുറിക്കുന്ന മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുസ്ലി ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റര്‍, മുസ് ലീം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍, വൈസ് പ്രസിഡണ്ട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ.ഫാത്തിമ തഹ് ലിയ തുടങ്ങി നേതാക്കന്മാരുടെ നീണ്ട നിര തന്നെ റിയാദിലെത്തുന്നുണ്ട്. സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് റിയാദ് കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യുന്ന സമ്മേളന റിയാദിലെ കെ.എം.സി.സി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ശക്തിയും പകരുമെന്ന് നേതാക്കള്‍ പറഞ്ഞു.
മെഗാ ഈവെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച മണ്ഡലം തല ഫുട്‌ബോള്‍ മേളയില്‍ കൊണ്ടോട്ടി മണ്ഡലം ജേതാക്കളായി. മഹാ കവി ടി.ഉബൈദിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരം റിയാദിന് പുതുമയാര്‍ന്ന അനുഭവമായിരുന്നു. ജൂനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ കൊച്ചു കുട്ടികളടക്കമുള്ള പ്രവാസികള്‍ തനത് മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ക്ക് ഈണം നല്‍കിയപ്പോള്‍ നിരവധി പ്രവാസി ഗായകരെ കണ്ടെത്താനുള്ള ഒരു വേദിയായി മാറി. ഖുര്‍ആന്റെ മാസ്മരിക ശക്തിയും ആലാപനവും വിളിച്ചോതിയ ഖുര്‍ആന്‍ പാരായണ മത്സരത്തിലും മത്സരാര്‍ത്ഥികളുടെ മികവ് ശ്രദ്ധിക്കപ്പെട്ടു.
സി.എച്ച് അനുസ്മരണ പരിപാടി, ക്വിസ് മത്സരം, സൈബര്‍ മീറ്റ് തുടങ്ങി മെഗാ ഈവെന്റിനോട് അനുബന്ധിച്ച് നടത്തിയ ഓരോ പരിപാടിയും നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്താല്‍ ഏറെ ശ്രദ്ധേയമായിരുന്നു. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പില്‍ വനിതാ കെ.എം.സി.സി പ്രവര്‍ത്തകരടക്കം ഇരുന്നൂറിലധികം പേര്‍ പേര്‍ രക്തദാനം ചെയ്യാനെത്തി.
മണ്ഡലം,ഏരിയാ, ജില്ലാ തല സംഗമങ്ങള്‍ ഈവെന്റിന്റെ ഭാഗമായി നടന്നു. റിയാദ് കെ.എം.സി.സി യുടെ സ്വപ്ന പദ്ധതിയായ കുടുംബ സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്ന് വരികയാണ്. സൗദി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാപദ്ധതിയുടെയും പ്രവര്‍ത്തനങ്ങള്‍ റിയാദില്‍ തുടങ്ങിക്കഴിഞ്ഞു. ഏകീകൃത ഫണ്ട് സമാഹരണത്തിലൂടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സി.എച്ച് സെന്ററുകള്‍ക്കുമായി വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപയാണ് കമ്മിറ്റി കീഴ്ഘടകങ്ങളുമായി സഹകരിച്ച് നടപ്പിലാക്കി വരുന്നത്.
കമ്മിറ്റി നേരിട്ട് നടത്തിയ ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ബൈത്ത് റഹ്മകളടക്കം നിരവധി ബൈത്തുറഹ്മ ഭവനങ്ങളും നിര്‍മ്മിച്ച് നല്‍കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപ്പെടുകയും ഉത്തരേന്ത്യയിലെ പാവപ്പെട്ട കുടുബംഗങ്ങള്‍ക്ക് കിണര്‍ പദ്ധതിയടക്കമുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കിയും റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്‍പന്തിയിലെത്തി.
ഒക്ടോബര്‍ 31 വ്യാഴാഴ്ച വൈകീട്ട് 6 മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖ ഗായകരായ മുഹമ്മദാലി കണ്ണൂര്‍, സജിലാ സലീം, ഫാസിലാ ബാനു തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. റിയാദിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. നവമ്പര്‍ ഒന്നിന് വനിതാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ റിയാദിലെ പാചക വിദഗ്ദരെ അണിനിരത്തി പാചക മത്സരവും മെഹന്തി മത്സരവും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണിക്ക് ഈ പരിപാടികള്‍ ആരംഭിക്കും. രാത്രി 7 മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ മുഴുവന്‍ നേതാക്കളും സംബന്ധിക്കും. സാമൂഹ്യ, ജീവകാരുണ്യ, ബിസിനസ് രംഗത്തെ പ്രമുഖരെ റിയാദ് കെ.എം.സി.സി അവാര്‍ഡ് നല്‍കി ആദരിക്കും.
നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സമ്മേളനത്തിനായി പ്രത്യേകം ഒരുക്കങ്ങള്‍ നടന്ന് വരികയാണ്. കഴിഞ്ഞ ദിവസം കെ.എം.സി.സി ആസ്ഥാനത്ത് ചേര്‍ന്ന ജില്ലാ, മണ്ഡല, ഏരിയാ തല ഭാരവാഹികളുടെ യോഗത്തില്‍ പരിപാടിക്ക് അന്തിമ രൂപം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ചു ഷംസു പൊന്നാനി, കുഞ്ഞിപ്പ തവനൂര്‍, അഷ്‌റഫ് അച്ചൂര്‍, അബ്ദുള്‍ റഹ്മാന്‍ ഫറോഖ്, അബ്ദുള്‍ മജീദ് പയ്യന്നൂര്‍, അന്‍വര്‍ വാരം, നാസര്‍ തങ്ങള്‍, അഷ്‌റഫ് വെള്ളപ്പാടം, കെ പി മുഹമ്മദ് കളപ്പാറ, ഖാലിദ് തൃക്കരിപ്പൂര്‍, ബഷീര്‍ ചേറ്റുവ, കബീര്‍ വൈലത്തൂര്‍, അലി വയനാട്, റഫീഖ് കൂളിവയല്‍, ജലീല്‍ എറണാകുളം, ഉസ്മാന്‍ എം പരീത്, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുനീര്‍ തിരൂരങ്ങാടി,
അബ്ദുള്‍ ഗഫൂര്‍ വള്ളിക്കുന്ന്, കെ ടി അബൂബക്കര്‍ മങ്കട, നാസര്‍ പെരിന്തല്‍മണ്ണ, നൗഫല്‍ തിരൂര്‍, ഫസല്‍ പൊന്നാനി, റഷീദ് തവനൂര്‍, നൗഫല്‍ താനൂര്‍, യൂനുസ് ഇരുമ്പുഴി മലപ്പുറം, മനാഫ് മണ്ണൂര്‍ ബേപ്പൂര്‍, സിദ്ധീഖ് കൊടുവള്ളി, സഹീല്‍ കല്ലോട് പേരാമ്പ്ര, ലത്തീഫ് മാവൂര്‍ കുന്നമംഗലം, മുഹമ്മദ് കണ്ടക്കൈ തളിപ്പറമ്പ്, മുത്തലിബ് ശ്രീകണ്ഠപുരം ഇരിക്കൂര്‍, ശരീഫ് കളറോഡ് മട്ടന്നൂര്‍, മെഹബൂബ് ചെറിയവളപ്പ് ധര്‍മ്മടം, ബഷീര്‍ കല്യാശേരി, ശരീഫ് തിലാന്നൂര്‍ കണ്ണൂര്‍, ഏരിയ, സൈബര്‍വിംഗ് ഭാരവാഹികള്‍ എന്നിവരും സംസാരിച്ചു. മൊയ്തീന്‍കോയ സ്വാഗതവും യു പി മുസ്തഫ നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്‍ സലാം തൃക്കരിപ്പൂര്‍, ജലീല്‍ തിരൂര്‍, സുബൈര്‍ അരിമ്പ്ര, ഹാരിസ് തളാപ്പില്‍, കെ ടി അബൂബക്കര്‍, അക്ബര്‍ വേങ്ങാട്, സിദ്ദീഖ് കോങ്ങാട്, മാമുക്കോയ തറമ്മല്‍, സഫീര്‍ തിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."