HOME
DETAILS

നെട്ടൂരില്‍ റോഡ് നിര്‍മാണം വൈകുന്നതിനെതിരേ പ്രതിഷേധം ശക്തം

  
backup
June 28, 2017 | 6:32 PM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be

നെട്ടൂര്‍: പി.ഡബ്ല്യു.ഡി റോഡ് യാത്ര ചെയ്യാന്‍ കഴിയാത്ത വിധം തകര്‍ന്നു കിടന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. മാടവന മുതല്‍ നെട്ടൂര്‍ നോര്‍ത്ത് വരെയുള്ള ഈ റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് ഇളകി ആഴത്തിലുള്ള കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. കുഴികളില്‍ വിണ് ഇരുചക്രവാഹന യാത്രികരുള്‍പ്പെടെ അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുകയാണ്. റോഡ് ടാറിങിനായി കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തുക അനുവദിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പണി തുടങ്ങിയില്ല. പിന്നിട് ടെന്‍ഡര്‍ റദ്ദ് ച്ചെയ്ത് പദ്ധതി മാറ്റി ടൈല്‍ വിരിക്കല്‍ ആരംഭിച്ചു. എന്നാല്‍ ഇതും പകുതി ദൂരം മാത്രമെ എത്തിയുള്ളൂ.
നെട്ടൂര്‍ പാല്‍ സൊസൈറ്റിയുടെ മുന്‍വശം വരെ എത്തിച്ച് നിര്‍ത്തി. ഫണ്ടില്ല എന്ന കാരണത്താല്‍ ഇതും മുഴുവനാക്കിയില്ല. കൂടാതെ റോഡിനിരുവശവുമുള്ള കൈയേറ്റം മൂലം അറ് മീറ്റര്‍ വിതിയുള്ള റോഡ് ചില ഭാഗങ്ങളില്‍ മൂന്ന്  മീറ്റര്‍ മാത്രമായി ചുരുങ്ങി. റോഡ് കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഇത് വരെ നടപടിയായില്ല.
നെട്ടൂര്‍ കുണ്ടന്നൂര്‍ സമാന്തരപാലം പൂര്‍ത്തിയാവുന്നതോടെ പി.ഡബ്ല്യു.ഡി റോഡില്‍ തിരക്കേറും. ദേശിയ പാതയിലൂടെയുള്ള വാഹനങ്ങള്‍ കുണ്ടന്നൂരുല്‍ നിന്നും മാടവനയില്‍ നിന്നും നെട്ടൂര്‍ റോഡിലേക്ക് പ്രവേശിക്കും. ഇത് റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കും. കുപ്പിക്കഴുത്ത് പോലുള്ള ചന്തപ്പാലം വിതി കൂട്ടി പുനര്‍നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
നെട്ടൂര്‍  പി.ഡബ്ല്യു.ഡി റോഡിന് മൂന്നര കിലോമിറ്ററിലേറെ ദൈര്‍ഘ്യമുണ്ട്. ഇടറോഡിന്റെ ചില ഭാഗങ്ങളില്‍ മാത്രമെ കാനയുള്ളൂ. ഉള്ള കാനകള്‍ മാലിന്യം നിറഞ്ഞ് തടസമായി കിടക്കുന്നു. കാനിര്‍മാണത്തിലെ അശാസ്ത്രീയത മഴ പെയ്താല്‍ റോഡ് പെട്ടെന്ന് വെള്ളക്കെട്ടിലാകുന്നതിന് കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വര്‍ഷക്കാലമെത്തിയതോടെ റോഡ് പുര്‍ണമായും വെള്ളക്കെട്ടിലായി. നെട്ടൂര്‍ ഹോസ്പിറ്റല്‍ റോഡ്  മുഴുവനായും വെള്ളത്തിലായി. ഇതുമൂലം ആശുപത്രിയിലേക്കെത്തുന്ന രോഗികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി യാത്ര ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നെട്ടൂരിലെ റസിഡന്റ്‌സ് അസോസിയേഷനുകള്‍  രംഗത്ത് വന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്

Kerala
  •  21 days ago
No Image

ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  21 days ago
No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  21 days ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  21 days ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  21 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  21 days ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  21 days ago
No Image

തയ്യല്‍ക്കാരന്‍ സമയത്തു ബ്ലൗസ് തയ്ച്ചു നല്‍കിയില്ല; യുവതിക്ക് 7000 രൂപ നല്‍കാന്‍ തയ്യല്‍കാരനോട് കോടതി 

Kerala
  •  21 days ago
No Image

2027 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കണം: ലക്ഷ്യം തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  21 days ago
No Image

അപ്പൂപ്പന്റെ കൈ വിട്ട് പുറത്തേക്ക് ഓടിയ നാലര വയസുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

Kerala
  •  21 days ago