HOME
DETAILS

റോഹിംഗ്യന്‍ വംശഹത്യ: യു.എന്‍ കോടതിയില്‍ മ്യാന്മറിനെതിരേ കേസ്

  
backup
November 12 2019 | 03:11 AM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%af%e0%b5%81-%e0%b4%8e

 


ബെന്‍ജുല്‍: മ്യാന്മറില്‍ റോഹിംഗ്യന്‍ ന്യൂനപക്ഷത്തെ വംശഹത്യ നടത്തിയെന്നാരോപിച്ച് യു.എന്‍ കോടതിയില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ കേസു കൊടുത്തു. വംശഹത്യാപരമായ നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ മ്യാന്മറിനോട് ഉത്തരവിടണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കൊടുത്ത പരാതിയില്‍ ആവശ്യപ്പെട്ടതായി ഗാംബിയന്‍ അഭിഭാഷകര്‍ പറഞ്ഞു. ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍) ക്കു വേണ്ടിയാണ് ഗാംബിയ കേസ് കൊടുത്തത്.
അറാക്കന്‍ സായുധ ഗ്രൂപ്പ് സൈനികരെ ആക്രമിച്ചെന്നാരോപിച്ച് 2017 ഓഗസ്റ്റിലാണ് മ്യാന്മര്‍ സൈന്യം റോഹിംഗ്യന്‍ ഭൂരിപക്ഷ പ്രവിശ്യയായ റക്കയിന്‍ സ്‌റ്റേറ്റില്‍ കൂട്ടക്കുരുതിയും വംശഹത്യയും നടത്തിയത്. റോഹിംഗ്യന്‍ മുസ്‌ലിം വനിതകളെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ പട്ടാളം അവരുടെ വീടുകള്‍ ചുട്ടെരിച്ചു. സ്വത്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തു. തീവ്ര ബുദ്ധവിഭാഗങ്ങളും സൈന്യത്തോടൊപ്പം മുസ്‌ലിം വംശഹത്യയില്‍ പങ്കുചേര്‍ന്നു. അതോടെ ഏഴു ലക്ഷം റോഹിംഗ്യന്‍ മുസ്‌ലിംകളാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
അഭയാര്‍ഥികള്‍ മ്യാന്മറിലേക്കു തിരിച്ചുപോയാല്‍ വംശഹത്യ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് യു.എന്‍ വസ്തുതാന്വേഷണ സംഘത്തലവന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. റോഹിംഗ്യര്‍ക്കെതിരായ കൂട്ടക്കുരുതിയുടെ പേരില്‍ മ്യാന്മറിനെതിരേ നിയമനടപടിയെടുക്കണമെന്ന് അദ്ദേഹം സെപ്റ്റംബറില്‍ ആവശ്യപ്പെട്ടിരുന്നു.
വംശഹത്യയുടെ പേരില്‍ മ്യാന്മറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന യു.എന്‍ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം മ്യാന്മര്‍ തള്ളിയിരുന്നു. യു.എന്‍ വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ഏകപക്ഷീയമാണെന്ന് മ്യാന്മറിന്റെ യു.എന്‍ സ്ഥാനപതി ഹൗ ദോ സുവാന്‍ ആരോപിച്ചിരുന്നു. ലോകകോടതിയില്‍ കൊടുത്ത പരാതിയില്‍ ഗാംബിയ മ്യാന്മര്‍ പട്ടാളം റോഹിംഗ്യന്‍ മുസ്‌ലിംകളെ ചിത്രവധം ചെയ്യുകയും മാനസികപീഡനത്തിനിരയാക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടുന്നു. അവരുടെ പ്രത്യുല്‍പാദനത്തെ തടയുന്ന കാര്യങ്ങളും നടന്നു. റോഹിംഗ്യരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്നും പരാതിയില്‍ പറയുന്നു.
മ്യാന്മറിലെ മുസ്‌ലിംകള്‍ക്കെതിരേ നടന്ന അക്രമങ്ങളെ കുറിച്ച് ഔപചാരികമായ അന്വേഷണം തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ ലോകകോടതി ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago