HOME
DETAILS
MAL
അഭിഭാഷകയെ കുറിച്ച് മോശമായി സംസാരിച്ച പൊലിസുകാരനെതിരേ പരാതി
backup
July 27 2017 | 22:07 PM
കുന്നംകുളം: അഭിഭാഷകയെ കുറിച്ച് ലൈംഗീക ചുവയില്‍ കക്ഷിയോട് സംസാരിച്ച പൊലിസുകാരനെതിരേ പരാതി നല്കി.
സംഭവത്തെ കുറിച്ചന്വേഷിക്കുന്ന ജില്ലാ പൊലിസ് മേധാവി പൊലിസുകാരനോട് ഹാജരാകാന്‍ ആവശ്യപെട്ടു. പ്രമുഖ അഭിഭാഷകയെ കുറിച്ച് സ്റ്റേഷനിലെത്തിയ കക്ഷിയോട് മുന്‍പ് കുന്നംകുളം സ്റ്റേഷനിലുണ്ടായിരുന്ന സീനിയര്‍ സി.പി.ഒയാണ് മോശമായി സംസാരിച്ചത്.
ഇവരുമായി നല്ല സൗഹൃദമുള്ള പൊലിസുകാരന്റെ പ്രസംഗം മുഴുവന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് വക്കീലിനെ കേള്‍പിച്ചു. ഇതോടെയാണ് വക്കീല്‍ പരാതി നല്‍കിയത്. എസ്.പിക്ക് പരാതി നല്‍കും മുന്‍പേ സംഭവം സംബന്ധിച്ച് ബാര്‍ അസോസിയേഷന് പരാതി നല്‍കിയിരുന്നു. പൊലിസുകരാന് വടക്കേക്കാട് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."