മെസ്സിയുടെ കരുത്തില്‍ ബാഴ്‌സ വീണ്ടും
ബാഴ്‌സലോണ: ലാലിഗയില്‍ സൂപ്പര്‍ ഗോളുമായി മെസ്സി വീണ്ടും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 4-1 എന്ന സ്‌കോറിനാണ് ബാഴ്‌സലോണ സെല്‍റ്റാ വിഗോയെ പരാജയപ്പെടുത്തിയത്.
രണ്ട് ഫ്രീക്കിക്ക് ഗോള്‍ ഉള്‍പ്പെടെ മെസ്സി ഹാട്രിക് സ്വന്തമാക്കി. 23-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബാഴ്‌സലോണ ലീഡ് നേടി. എന്നാല്‍ ഇതിന് അധിക ആയുസുണ്ടായിരുന്നില്ല. മെസ്സിയുടെ ഫൗളില്‍നിന്ന് ലഭിച്ച ഫ്രീ കിക്ക് സെല്‍റ്റ താരം ലൂക്കാസ് ഒസാലെ വലയിലെത്തിച്ചു.
ഇതോടെ മത്സരം സമനിലയിലായി. എന്നാല്‍ ഈ സമനിലക്കും അധിക ആയുസുണ്ടായില്ല. നാല് മിനുട്ട് കഴിഞ്ഞ് ലഭിച്ച ഫ്രീ കിക്ക് മെസ്സി സുന്ദരമായി വലയിലെത്തിച്ച് ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതി തുടങ്ങി മിനുട്ടുകള്‍ക്ക് ശേഷം 48-ാം മിനുട്ടില്‍ ഫ്രീകിക്കില്‍നിന്ന് മെസ്സിയുടെ രണ്ടാം ഗോളും പിറന്നു. ഇതോടെ ബാഴ്‌സ രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി. 85-ാം മിനുട്ടില്‍ സെര്‍ജിയോ ബുസ്‌കിറ്റസിന്റെ വകയായിരുന്നു നാലാം ഗോള്‍. ജയത്തോടെ 25 പോയിന്റുമായി ബാഴ്‌സ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. 25 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 3-1 ന് എസ്പാനിയോളിനെ തകര്‍ത്തു. സെവിയ്യ 2-1 എന്ന സ്‌കോറിന് റയല്‍ ബെറ്റിസിനെ തകര്‍ത്തു. ഗറ്റാഫെയും ഒസാസുനയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."