പോക്കുവരവ് നടത്തിക്കൊടുത്തില്ല വില്ലേജ് ഓഫിസിന് മുന്നില്‍ ഒറ്റയാള്‍ സമരം
കയ്പമംഗലം: പോക്കുവരവ് നടത്തി കൊടുത്തില്ലെന്നാരോപിച്ച് കയ്പമംഗലം വില്ലേജ് ഓഫിസിന് മുന്നില്‍ ഒറ്റയാള്‍ സമരം.
മുന്‍ കയ്പമംഗലം ഗ്രാമപഞ്ചായത്തംഗം ശ്യാംകൃഷ്ണനാണ് അധികൃതരുടെ നിലപാടിനെതിരെ വില്ലേജ് ഓഫിസിന് മുന്നില്‍ സമരം നടത്തിയത്. 2015 മാര്‍ച്ച് മാസമാണ് കയ്പമംഗലം സ്വദേശി പോക്കാക്കില്ലത്ത് അബ്ദുള്ളക്കുട്ടി എന്നയാളുടെ ഭൂമി പോക്കുവരവ് നടത്താന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പോക്കുവരവ് നടത്തിക്കൊടുത്തില്ലെന്നാണ് ആരോപണം. സംഭവം അന്വേഷിച്ച് വില്ലേജ് ഓഫിസില്‍ എത്തിയപ്പോള്‍ അപേക്ഷ കാണാനില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. പുതിയ അപേക്ഷ നല്കുന്ന മുറക്ക് പോക്കുവരവ് നടത്തിത്തരാമെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞെങ്കിലും അപേക്ഷകന് ചെവിക്കൊണ്ടില്ല. ഇതേ തുടര്‍ന്ന് ശ്യാംകൃഷ്ണന് സമരം ആരംഭിക്കുകയായിരുന്നു. ഒരുമാസം മുന്‍പ് വില്ലേജോഫിസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇരുപത്തിയേഴ് പോക്കുവരവ് അപേക്ഷകള്‍ തിതി കഴിഞ്ഞിട്ടും നടത്തിക്കൊടുക്കാത്തത് കണ്ടെത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളെത്തി വില്ലേജ് ഓഫിസറുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. സംഭവമറിഞ്ഞ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സ്ഥലത്തെത്തി അപേക്ഷകനുമായി സംസാരിച്ച് എത്രയും പെട്ടെന്ന് പരാതി പരിഹരിക്കാമെന്ന് ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."