HOME
DETAILS

ഉറക്കകുറവ് ഹൃദയാഘാതത്തിന് കാരണമാകുമെങ്കില്‍ ഉറക്കകൂടുതല്‍ അതിലേറെ അപകടകരം

  
backup
November 13 2019 | 10:11 AM

healthy-sleeping

ആരോഗ്യകരമായ ജീവിതത്തിന് കൃത്യമായ ഉറക്കം അത്യാവശ്യമെന്ന് കേട്ടുപഴകിയ മലയാളികള്‍ക്ക് കൃത്യമായ ഉറക്കമെന്തന്ന സംശയത്തിന് മറുപടിയായി പുതിയ പഠനങ്ങള്‍ .അല്പ ഉറക്കവും അമിതമായ ഉറക്കവും ഒരേപോലെ ആരോഗ്യത്തെ തകരാറിലാക്കുന്നു.

  • കൃത്യമായ ഉറക്കം ഹൃദ്രോഗം,അമിതവണ്ണം,ഡിമെന്‍ഷ്യ ,എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
  • ഉറക്കകൂടുതല്‍ ഹൃദ്രോഗം വരാനുള്ള സാധ്യതകൂട്ടുന്നതായി കൊളറാഡോ യൂനിവേഴ്‌സിറ്റിയിലെ പഠനങ്ങള്‍.
  • ശരാശരി അഞ്ച് മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്നത് 52ശതമാനത്തിലധികം ഹൃദയത്തിനെ തകരാറിലാക്കാന്‍ കാരണമാകുന്നു.
  •  ആറുമുതല്‍ ഒന്‍പത് മണിക്കൂറിനിടയിലുള്ള ഉറക്കം ഹൃദ്രോഗസാധ്യത 18ശതമാനമായി കുറയ്ക്കുന്നു.

പഠനങ്ങള്‍ ഇങ്ങനെ

വ്യക്തികളില്‍ പാരമ്പര്യമായി ഹൃദയാഘാതം വരാനുള്ള സാധ്യത ഉണ്ടെങ്കില്‍ക്കൂടിയും രാത്രി ആറ് മണിക്കൂറിനും ഒന്‍പത് മണിക്കൂറിനും ഇടയിലുള്ള ഉറക്കം ഹൃദയാഘാതസാധ്യത ഒരുപരിധിവരെ കുറയ്ക്കുമെന്നാണ് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജില്‍ പ്രസിദ്ധീകരിച്ച മാസികയില്‍ സൂചിപ്പിക്കുന്നുണ്ട്.

460,000 ബ്രിട്ടിഷ് കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ പുകവലിക്കാത്തവരിലും ,വ്യായാമം ചെയ്യുന്നവര്‍ക്കും ജനിതകപരമായി അസുഖം പിടിപെടാന്‍ സാധ്യതയില്ലാത്തവരില്‍ പോലും ഉറക്കം നഷ്ടപ്പെടുത്തുന്നതും കൂടുതല്‍ സമയം ഉറങ്ങുന്നത് ഹൃദയാഘാതത്തിന് കാരണമായി വരുന്നതായി പഠനങ്ങള്‍ തെളിയിച്ചു.

പഠനത്തില്‍ ,എല്ലാദിവസവും രാത്രി ആറുമുതല്‍ ഒന്‍പത് മണിക്കൂറിനിടയില്‍ ഉറങ്ങുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറുമണിക്കൂറില്‍ കുറവ് സമയം ഉറങ്ങിയവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത 20ശതമാനം കൂടുതലായി വന്നു. അതേ സമയം ഒന്‍പത് മണിക്കൂറിലധികം ഉറങ്ങിയവരില്‍ 34ശതമാനത്തോളം ഹൃദയാഘാത സാധ്യതകൂടുതലായി.

കൃത്യമായി പറഞ്ഞാല്‍ ആറു മുതല്‍ ഒന്‍പത് മണിക്കൂറിനിടയില്‍ ഉറങ്ങുന്നത് ഏതൊരാളിലും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുമെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്.കൂടാതെ ജീവിതശൈലിക്കും മാറ്റം വരുന്നതോടെ വ്യക്തിയുടെ ആരോഗ്യത്തേയും മെച്ചപ്പെടുത്തും.

പുതിയ പഠനങ്ങള്‍ക്കായി യു.കെയിലെ ബയോബാങ്ക് ഡാറ്റാസെറ്റ് മറ്റുസാങ്കേതിക ജനിതക സംവിധാനങ്ങളുടെയും ശാരീരിക ഘടനയും,കായിക പ്രവര്‍ത്തനങ്ങളും,സാമൂഹിക സാമ്പത്തിക ചുറ്റുപാടും മാനസികാരോഗ്യവും കണക്കിലെടുത്താണ് ഓരോ വ്യക്തിയുടേയും ഉറക്കത്തിന്റെ തോത് കണക്കാക്കിയത്. 

ഉറക്കത്തില്‍ ശരീരത്തിന്റെ ഘടനയിലും കാര്യമുണ്ട്. ഒരുവശത്തേയ്ക്ക് ചരിഞ്ഞുള്ള ഉറക്കം ശരീരത്തിന്റെ വീക്കം വര്‍ദ്ധിപ്പിക്കും,ദീര്‍ഘനേരമുള്ള ഉറക്കം ഉന്മേഷക്കുറവിലേക്ക് നയിക്കുകയുംചെയ്യുന്നു. കൂടാതെ വളരെ കുറഞ്ഞ സമയത്തെ ഉറക്കം ശരീരകോശങ്ങളെ തകരാറിലാക്കുന്നു

മെച്ചപ്പെട്ട ആരോഗ്യത്തിന് കൃത്യമായ ഉറക്കം അത്യാവശ്യമാണെന്ന വസ്തുതയാണ് ഇത്തരത്തിലുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നന്നായി അധ്വാനിച്ചും ഭക്ഷണം കഴിച്ചും കൃത്യസമയത്തിനു ഉറങ്ങിയും ഇനി മുതല്‍ ദിനചര്യയെ ഉടച്ചുവാര്‍ക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.

പാരമ്പര്യത്തെ പഴിചാരാതെ ആരോഗ്യശീലം മാറ്റിയെടുക്കാനുള്ള നിര്‍ദേശങ്ങള്‍ക്കൂടിയാണ് ഇത്തരം പഠനങ്ങള്‍. ഉറക്കത്തിന്റെ കാര്യത്തില്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ നാളെ ആരോഗ്യവാന്മാരായിരിക്കാം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago