ജെ.എന്‍.യുവില്‍ സമരം തുടരുന്നു :വൈസ് ചാന്‍സലര്‍ എത്തിയില്ല,വിദ്യാര്‍ഥികള്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഉപരോധിച്ചു
ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി സമരം തുടരുന്നു. യുനിവേഴ്‌സിറ്റിയില്‍ എക്‌സിക്യുട്ടിവ് യോഗം നടന്നുകൊണ്ടിരിക്കെ വിദ്യാര്‍ഥികള്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഉപരോധിച്ചു. വൈസ് ചാന്‍സലര്‍ യോഗത്തിന് എത്താതിരുന്നതാണ് ഉപരോധത്തിന് കാരണമായത്. അതേ സമയം യുനിവേഴ്‌സിറ്റി എക്‌സിക്യുട്ടിവ് കൗണ്‍സില്‍ യോഗം കരട് ഹോസ്റ്റല്‍ മാനുവല്‍ പാസാക്കിയതായാണ് സൂചന.
കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥി യൂനിയന്‍ അറിയിച്ചു. ഫീസ് വര്‍ധിപ്പിച്ചതിന് മാത്രമല്ല പഠിക്കാനുള്ള അവകാശങ്ങള്‍ക്കുംവേണ്ടിയാണ് പോരാടുന്ന്. വൈസ് ചാന്‍സലര്‍ വിദ്യാര്‍ഥികളുമായോ അധ്യാപകരുമായോ ചര്‍ച്ചയ്ക്ക് ഇതുവരെ തയ്യാറായിട്ടില്ല. പ്രതിനിധികളെ അയയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ബി.വി.പിയും അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്.
ഫീസ് വര്‍ധനയ്‌ക്കെതിരെ ആഴ്ചകളായി വിദ്യാര്‍ഥികള്‍ സമരം നടത്തിവരികയാണ്.പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു. ഹോസ്റ്റലുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. 2500 രൂപയായിരുന്ന ഹോസ്റ്റല്‍ ഫീസ് 7500 രൂപയായിട്ടാണ് വര്‍ധിച്ചത് ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഈ വ്യവസ്ഥകളെല്ലാം പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."