ഉത്തരവ് നൂറുശതമാനം വിജയം; തനിക്കെതിരായ ഗൂഢാലോനയുടെ തെളിവുകള്‍ പുറത്തുവിടും- കെ.എം ഷാജി
ന്യൂഡല്‍ഹി: തന്റെ നിയമസഭാ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത സുപ്രിംകോടതി നടപടിയില്‍ 100 ശതമാനം സന്തുഷ്ടനാണെന്ന് കെ.എം ഷാജി സുപ്രഭാതത്തോട് പറഞ്ഞു. എതിര്‍സ്ഥാനാര്‍ത്ഥിയുടെ കുപ്രചാരണത്തിനെതിരേ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. എം.എല്‍.എയായി തുടരുകയെന്നതല്ല മറിച്ച്, വ്യാജ ആരോപണങ്ങളെത്തുടര്‍ന്നുണ്ടായ കറ കഴുകികളയാനുള്ള അവസരമായാണ് നിയമയുദ്ധം കാണുന്നത്.
എതിര്‍ സ്ഥാനാര്‍ത്ഥി ആരോപിച്ചതുപോലെ ഒരു തരത്തിലുള്ള വര്‍ഗീയ പ്രചാരണവും തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ നടത്തിയിട്ടില്ല. തന്റെ വിശ്വാസം അത്തരത്തിലുള്ളതുമല്ല. വര്‍ഗീയ പരാമര്‍ശമുള്ള ലഘുലേഖ തയ്യാറാക്കി വിതരണം ചെയ്തതിനു പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ ഗൂഢാലോചന പുറത്ത് കൊണ്ടുവരാനാകും ഇനി തന്റെ പേരാട്ടം. അടുത്തദിവസങ്ങളില്‍ നാട്ടില്‍വച്ച് മാധ്യമങ്ങള്‍ക്കു മുന്‍പാകെ ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ അംഗത്വവുമായി ബന്ധപ്പെട്ട തന്റെ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ താന്‍ നിയമസഭാ അംഗമല്ലെന്ന് ചൂണ്ടികാട്ടി നിയമസഭാ സെക്രട്ടറി കഴിഞ്ഞദിവസം പ്രഖ്യാപനം നടത്തിയത് നിയമവിരുദ്ധമാണ്. ലഘുലേഘാ തയ്യാറാക്കിയതിനു പിന്നിലേതുപോലെ ഇക്കാര്യത്തിലും രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോവും. ഇന്നത്തെ സഭാസമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."