HOME
DETAILS

സൈനിക മെഡിക്കല്‍ കോളജുകളില്‍ ബി.എസ്.സി നഴ്‌സിങ്, കൊല്‍ക്കത്ത സര്‍വകലാശാലയില്‍ എം.ഫില്‍, ബിഫാം ലാറ്ററല്‍ എന്‍ട്രി രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു......

  
backup
November 14 2019 | 09:11 AM

supeabhatham-career-w1234

 

രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളജുകളിലേക്ക് 2020 ജൂലായ്, ഒക്ടോബറില്‍ ആരംഭിക്കുന്ന നാലുവര്‍ഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം.
പൂര്‍ണമായും സൗജന്യമായി നടത്തുന്ന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൈന്യത്തിലെ മിലിട്ടറി നഴ്‌സിങ് സര്‍വിസ് വിഭാഗത്തില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ആയി സ്ഥിരനിയമനം നല്‍കും.അപേക്ഷ www.jo-in-in-d-i-an-army.ni-c.in-വഴി ഡിസംബര്‍ രണ്ടുവരെ സ്വീകരിക്കും.
50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചുള്ള പ്ലസ്ടുവോ തത്തുല്യ യോഗ്യതയുള്ളവര്‍ക്കോ അപേക്ഷിക്കാം. റഗുലര്‍ രീതിയില്‍ പഠിച്ച് ആദ്യ അവസരത്തില്‍ തന്നെ പാസായവരാവണം അപേക്ഷകര്‍. അവസാനവര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ നഴ്‌സിങ് കോഴ്‌സിന് ചേരും മുന്‍പ് പ്ലസ്ടു ജയിച്ച രേഖ ഹാജരാക്കണം. പ്രൈവറ്റ്, ഓപ്പണ്‍സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഏതെങ്കിലും വിഷയത്തില്‍ കമ്പാര്‍ട്ട്‌മെന്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാനാവില്ല. ഉയരം ചുരുങ്ങിയത് 148 സെന്റിമീറ്ററെങ്കിലും വേണം. മിനിമം തൂക്കം 39 കിലോഗ്രാം. മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം. 1995 ഒക്ടോബര്‍ ഒന്നിനും 2003 സെപ്റ്റംബര്‍ 30നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ).ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അടുത്ത ഏപ്രിലിലായിരിക്കും പരീക്ഷ. 90 മിനിറ്റ് ദൈര്‍ഘ്യമുണ്ടാവും. ഒബ്ജക്ടീവ് മാതൃകയില്‍ ജനറല്‍ ഇംഗ്ലീഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ജനറല്‍ ഇന്റലിജന്റ്‌സ് എന്നിവയില്‍നിന്നുള്ള ചോദ്യങ്ങളാണുണ്ടാവുക.
തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ ജില്ലയിലെ ഏഴിമല എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവരെ മേയില്‍ അഭിമുഖത്തിനായി ക്ഷണിക്കും.

കൊല്‍ക്കത്ത
സര്‍വകലാശാലയില്‍ എം.ഫില്‍


ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്റ്റര്‍ ഓഫ് ഫിലോസഫി (എം.ഫില്‍.) പ്രോഗ്രാം പ്രവേശനത്തിന് കൊല്‍ക്കത്ത സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. സ്വാശ്രയരീതിയില്‍ നടത്തുന്ന രണ്ടുവര്‍ഷത്തെ പ്രോഗ്രാം റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര്‍.സി.ഐ.) അംഗീകാരമുള്ളതാണ്. സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ 55 ശതമാനം മാര്‍ക്കോടെ (പട്ടികഒ.ബി.സി.വിഭാഗക്കാര്‍ക്ക് 50 ശതമാനം), അംഗീകൃതസ്ഥാപനത്തില്‍നിന്ന് എം.എ.എം.എസി. വേണം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്ക് അഭിമുഖത്തിനുമുമ്പായി ഫലം ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്കുവിധേയമായി അപേക്ഷിക്കാം. അപേക്ഷാഫോം www.caluniv.ac.inല്‍, 'അഡ്മിഷന്‍ നോട്ടീസ്' എന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡുചെയ്‌തെടുക്കുന്ന പ്രവേശന വിജ്ഞാപനത്തിന്റെ ഭാഗമായി ലഭിക്കും. പ്രവേശന പരീക്ഷ, ഡിസംബര്‍ ആറിന് കൊല്‍ക്കത്തയില്‍വച്ച് നടത്തും. 60 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും (45 മിനിറ്റ്), ഉപന്യാസ രീതിയിലുള്ള ഒരുചോദ്യവും (45 മിനിറ്റ്) ഉണ്ടാകും. യോഗ്യത നേടുന്നവരുടെ പട്ടിക ഡിസംബര്‍ ഏഴിന് പ്രഖ്യാപിക്കും. യോഗ്യത കിട്ടുന്നവര്‍ക്ക് അന്നുതന്നെ വൈവ വോസി ഉണ്ടാകും.പൂരിപ്പിച്ച അപേക്ഷ നവംബര്‍ 28നകം 'ദി സെക്രട്ടറി, യു.സി.എസ്.ടി.എ., 92 എ.പി.സി റോഡ്, കൊല്‍ക്കത്ത700009' എന്ന വിലാസത്തില്‍ ലഭിക്കണം.

ബിഫാം ലാറ്ററല്‍ എന്‍ട്രി രണ്ടാംഘട്ട
അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ബി ഫാം(ലാറ്ററല്‍ എന്‍ട്രി) കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഒന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുവന്ന സീറ്റുകളിലേക്കും പുതുതായി അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തിയ അല്‍അസ്ഹര്‍ ഫാര്‍മസി കോളജ് തൊടുപുഴ, ഹിന്ദുസ്ഥാന്‍ ഫാര്‍മസി കോളജ് കോട്ടയം, ലിസി ഫാര്‍മസി കോളജ് എറണാകുളം എന്നീ കോളജുകളിലെ സീറ്റുകളിലേയ്ക്കും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ നല്‍കാന്‍ ആറു മുതല്‍ 11 വരെ സമയം നല്‍കിയിരുന്നു.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് 15 വരെ അതാതു കോളജുകളില്‍ ചേരാന്‍ അവസരമുണ്ട്. അലോട്ട്‌മെന്റ് സംബന്ധിച്ച് വിശദമായ വിജ്ഞാപനം പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0471 2339101, 2339102, 2339103, 2339104, 2332123.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago