ആയിരം ദിനാഘോഷം: പൊടിച്ചത് 10.27 കോടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിന് പോലും പണം കണ്ടെത്താന്‍ പാടുപെടുന്ന സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ആയിരം ദിനം ആഘോഷിച്ച് പൊടിച്ചത് 10.27 കോടി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് എല്‍ദോസ് കുന്നപ്പള്ളിയുടെ ചോദ്യത്തിന് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം കെങ്കേമമാക്കാന്‍ പരിപാടികള്‍ക്കും പരസ്യങ്ങള്‍ക്കുമായി ചെലവിട്ട കോടികളുടെ കണക്ക് രേഖാമൂലം നിയമസഭയില്‍ വച്ചത്.
ജില്ലകളില്‍ എക്‌സിബിഷനുകളും കലാപരിപാടികളും മറ്റും സംഘടിപ്പിക്കാനും പരസ്യബോര്‍ഡുകള്‍ വയ്ക്കാനും 10,27,31,806 രൂപയാണ് ചെലവിട്ടത്. ജില്ലകളില്‍ എക്‌സിബിഷനും കലാപരിപാടികളും മറ്റും സംഘടിപ്പിക്കാന്‍ 4,32,62,264 രൂപയും ജില്ലാതല മീഡിയ കോണ്‍ക്ലേവിന് 61,95,000 രൂപയും ജില്ലകളില്‍ വികസന സെമിനാറുകള്‍ നടത്താന്‍ 21,46,101 രൂപയും ഉദ്ഘാടന ചടങ്ങിനും സമാപന ചടങ്ങിനും 33,20,140 രൂപയും ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രചാരണ കലാപരിപാടികള്‍ സംഘടിപ്പിക്കാന്‍ 13,00,000 ലക്ഷം രൂപയും ജില്ലാതല പ്രചാരണത്തിന് 6,70,916 രൂപയും ജില്ലാതല പ്രദര്‍ശന വിപണന മേളകള്‍ സംഘടിപ്പിക്കാനായി 11,50,173 രൂപയും കെ.എ.സ്.ആര്‍.ടി.സിയില്‍ പരസ്യം നല്‍കിയതില്‍ 2,19,88,035 രൂപയും നഗരങ്ങളില്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കാന്‍ 28,92,380 രൂപയും ആഘോഷ പരിപാടുകളുടെ ഭാഗമായി പി.ആര്‍.ഡി പുറത്തിറക്കിയ പുസ്തകങ്ങള്‍ അച്ചടിച്ചതിന് 1,40,44,384 രൂപയും പത്രപരസ്യത്തിനായി 5,68,071 രൂപയും ഡോക്യുമെന്ററി ഫെസ്റ്റിന് 19,71,214 രൂപയും എയര്‍പോര്‍ട്ട് ട്രോളി പരസ്യത്തിന് 8,36,266 രൂപയും റെയില്‍വേ സ്റ്റേഷനുകളില്‍ പരസ്യത്തിന് 4,48,400 രൂപയും ചെലവായി.
കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളുടെ പ്രചാരണാര്‍ഥം 'ആയിരം ദിനങ്ങള്‍' തലക്കെട്ടില്‍ ഹോള്‍ഡിങ്ങുകള്‍ വച്ച ഇനത്തില്‍ എട്ട് സ്വകാര്യ ഏജന്‍സികള്‍ക്കായി 19,38,462 രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. അതേസമയം, ജലഗതാഗത വകുപ്പിന്റെ ബോട്ടുകളില്‍ പരസ്യം നല്‍കിയിരുന്നുവെങ്കിലും അതിന്റെ തുക അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."