HOME
DETAILS

ശബരിമല: യു.ഡി.എഫ് നിയമസഭ സ്തംഭിപ്പിക്കും

  
backup
November 27 2018 | 19:11 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad-%e0%b4%b8%e0%b5%8d

 

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിയമസഭ സ്തംഭിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനം. നിയമസഭക്ക് പുറത്തും പ്രതിഷേധം ശക്തമാക്കും. ഇന്നലെ പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് പമ്പ, നിലയ്ക്കല്‍, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതിനേ തുടര്‍ന്ന് നിരോധനാജ്ഞ ലംഘിക്കുമെന്നറിയിച്ച് യു.ഡി.എഫ് നേതാക്കള്‍ പ്രതിഷേധമായി രംഗത്തെത്തിയിരുന്നു. ഇവരെ പൊലിസ് ആദ്യം നിലയ്ക്കലില്‍ തടഞ്ഞെങ്കിലും പിന്നീട് കടത്തിവിടുന്ന സാഹചര്യമുണ്ടായി.
നിരോധനാജ്ഞ ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫ് നീക്കം. അക്രമ സമരങ്ങളുടെ പേരില്‍ ബി.ജെ.പിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടായ സാഹചര്യത്തില്‍ സമാധാന സമരത്തിലൂടെ ശബരിമല വിഷയത്തില്‍ നേട്ടമുണ്ടാക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
ശബരിമലയില്‍ യഥാര്‍ഥ ഭക്തര്‍ക്ക് പോകാന്‍ കഴിയുന്നില്ലെന്നും ഭീതിയോടെയാണ് പലരും മലകയറുന്നതെന്നുമാണ് യു.ഡി.എഫ് പറയുന്നത്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞക്കെതിരേ സമരം ചെയ്യാന്‍ യു.ഡി.എഫ് തീരുമാനിച്ചത്.
ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും സര്‍ക്കാര്‍ പരാജയപ്പെട്ടതായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പമ്പയില്‍നിന്ന് അവശിഷ്ടങ്ങള്‍പോലും നീക്കംചെയ്തിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ശബരിമലയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി അതില്‍നിന്ന് രക്ഷപ്പെടാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമരം ചെയ്യുന്നതിന് അവസരമുണ്ടാക്കിക്കൊടുത്ത് ബി.ജെ.പിയെ വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച, മന്ത്രി കെ.ടി ജലീല്‍, എം.എല്‍.എമാരായ പി.കെ ശശി, എ.എന്‍ ഷംസീര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടി യു.ഡി.എഫ് നാളെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. ഡിസംബര്‍ അഞ്ചിന് നിയോജക മണ്ഡലങ്ങളില്‍ സായാഹ്ന ധര്‍ണയും നടത്തും. പ്രളയത്തിനുശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. അത് തുറന്നുകാട്ടുന്നതിനായി സമരവുമായി മുന്നോട്ടുപോകും. കുറ്റക്കാരനെന്ന് കണ്ടെത്തിയ പി.കെ ശശിക്കെതിരേ നിയമനടപടി സ്വീകരിക്കാത്ത നിയമമന്ത്രി എ.കെ ബാലന്‍ രാജിവയ്ക്കണം.
എ.കെ.ജി സെന്ററില്‍ നിന്ന് കിട്ടുന്ന നിര്‍ദേശങ്ങളല്ല നിയമമന്ത്രി നടപ്പാക്കേണ്ടത്. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കുന്ന സി.പി.എം സ്വന്തം പാര്‍ട്ടി ഓഫിസിലെങ്കിലും സുരക്ഷ നല്‍കണം.
ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിനെ ബഹിഷ്‌കരിക്കുന്നത് യു.ഡി.എഫ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  18 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  18 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  19 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  19 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  20 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  20 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  20 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  20 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  20 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  20 hours ago