തലമുടി നല്‍കി വിദ്യാര്‍ഥിനികളുടെ കാരുണ്യം
ബാലുശ്ശേരി: കാന്‍സര്‍ രോഗികളുടെ വേദനക്ക് ആശ്വാസമേകാന്‍ സ്വന്തം മുടി മുറിച്ചുനല്‍കി നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയായി.
കാന്‍സര്‍ വേദനയും ഭയപ്പാടുമായി സ്ത്രീകള്‍ നില്‍ക്കുമ്പോള്‍ അതിന് ആശ്വാസമേകാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുകയെന്ന ചിന്തയാണ് ഇവര്‍ക്ക് പ്രേരണയായത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും എന്‍.സി.സി കാഡറ്റുകളുമായ 52 വിദ്യാര്‍ഥിനികളാണ് നരിക്കുനി അത്താണി സ്റ്റുഡന്‍സ് വിങ്ങുമായി സഹകരിച്ച് തലമുടി ദാനം ചെയ്തത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു നരിക്കുനി അത്താണി ഭാരവാഹി അന്‍വര്‍ സാദിഖിന് തലമുടി കൈമാറി. വാര്‍ഡംഗം റസിയ ഇസ്മാഈല്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ബിന്ദു, ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.പി അബൂബക്കര്‍ സിദ്ദിഖ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ടി. സബീന, പി.ടി.എ പ്രസിഡന്റ് പി. വിജയന്‍, മനോജ് വരദാനം, സെലീന റഹിം, കെ. രജിത, കെ.പി ദാമോദരന്‍, അന്‍വര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു.
രക്ഷിതാക്കളില്‍ നിന്നും കുട്ടികളില്‍ നിന്നും സമ്മതപത്രം വാങ്ങിയതിനു ശേഷമാണ് മുടി ദാനം നല്‍കിയത്. ഇങ്ങനെ സംഭരിക്കുന്ന മുടി തൃശൂരിലെ ഏജന്‍സിയെക്കൊണ്ട് വിഗ് നിര്‍മിച്ചാണ് രോഗികള്‍ക്ക് കൈമാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."