HOME
DETAILS

കരിപ്പൂരില്‍ 92 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി പിടികൂടിയത് മൂന്ന് യാത്രക്കാരില്‍നിന്ന്

  
backup
November 14, 2019 | 7:01 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-92-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍നിന്ന് 92 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം വണ്ടൂര്‍ പള്ളിക്കുന്ന് കുറ്റിയാളി പുല്ലത്ത് നിയാസ്, അബൂദബിയില്‍ നിന്നെത്തിയ കാസര്‍കോട് ബട്കല്‍ സ്വദേശി അഹമ്മദ് ഇര്‍ഷാദ്, കോഴിക്കോട് കൊടുവള്ളി സ്വദേശി നാറൂക്കോല്‍ മുഹമ്മദ് ഷഫീഖ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് നിയാസ് ജിദ്ദയില്‍ നിന്നെത്തിയത്. എമര്‍ജന്‍സി ലാംപിനകത്ത് ഒളിപ്പിച്ച 1,398 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം കനം കുറഞ്ഞ 24 പാളികളാക്കി എമര്‍ജന്‍സി ലാംപിന്റെ ബാറ്ററിയുടെ സ്ഥാനത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ഇവക്ക് മാര്‍ക്കറ്റില്‍ 48 ലക്ഷം രൂപ വില ലഭിക്കും. അബൂദബിയില്‍നിന്ന് ഇത്തിഹാദ് എയര്‍ വിമാനത്തില്‍ എത്തിയ അഹമ്മദ് ഇര്‍ഷാദ് 666 ഗ്രാം സ്വര്‍ണം ബാഗേജിലെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. സ്വര്‍ണ ബിസ്‌ക്കറ്റുകളും സ്വര്‍ണമാലയുമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഇവക്ക് 22 ലക്ഷം രൂപ വില ലഭിക്കും. അബൂദബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ ഷഫീഖിനെ 885 ഗ്രാം സ്വര്‍ണ മിശ്രിതവുമായാണ് പിടികൂടിയത്. ഇത് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മിശ്രിതത്തില്‍നിന്ന് 22 ലക്ഷത്തിന്റെ 665 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  a day ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  a day ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  a day ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  a day ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  a day ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  a day ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  a day ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  a day ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  a day ago