ഇതരസംസ്ഥാന ലോട്ടറി കേരളത്തില്‍ വ്യാപിപ്പിക്കാനുള്ള ശ്രമം അപലപനീയമെന്ന്
വാടാനപ്പള്ളി: ജി.എസ്.ടിയുടെ മറവില്‍ ഇതരസംസ്ഥാന ലോട്ടറിയെ കേരളത്തില്‍ വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം അങ്ങേയറ്റം അപലനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് നവകേരള ദേശീയ വേദി ജില്ലാ ചെയര്മാന് ഇര്‍ഷാദ് കെ.ചേറ്റുവ ആരോപിച്ചു. ബ്ലെയ്ഡ് മാഫിയയെ പോലെ ജനങ്ങളെ പകല്‍കൊള്ള ചെയ്യാനുള്ള ശ്രമത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതം വിളിച്ച് വരുത്തിയതിന് ബസപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്നും മുന്നറിയിപ്പു നല്കി.
ഏങ്ങണ്ടിയൂരില്‍ പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വികായകന്റെ മരണത്തില്‍ പാവറട്ടി പൊലിസ് സ്റ്റേഷനിലെ ആരൊക്കെ ഉത്തരവാധികളാണെന്ന് സമഗ്രാന്വേക്ഷണം നടത്തണമെന്നും ബന്ധപ്പെട്ടവരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തരവാധിത്തപ്പെട്ട ജില്ലയിലെ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുടെ മൗനം പ്രതികളെ രക്ഷപ്പെടാന്‍ സഹായകമാക്കുമെന്നും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."