HOME
DETAILS

വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല:ബാവലിയിലെ എക്‌സൈസ് ചെക്‌പോസ്റ്റ് കാഴ്ചവസ്തുവാകുന്നു

  
backup
July 28 2017 | 21:07 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

മാനന്തവാടി: കേരള-കര്‍ണാടക അതിര്‍ത്തിയിലെ പ്രധാന ചെക്‌പോസ്റ്റുകളില്‍ ഒന്നായ ബാവലിയില്‍ ജീവനക്കാര്‍ക്ക് ദുരിത ജോലി. ബാവലിയില്‍ സ്ഥാപിച്ച കണ്ടെയ്‌നര്‍ മൊഡ്യൂള്‍ എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തനസജ്ജമാകാത്തതാണ് ജീവനക്കാര്‍ക്ക് ദുരിതമാകുന്നത്.
നിലവില്‍ വര്‍ഷങ്ങളായി പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യമില്ലാത്ത ഇടിഞ്ഞ് പോളിഞ്ഞ് വീഴാറായ വാടക കെട്ടിടത്തിലാണ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. അതിര്‍ത്തിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചെക്ക്‌പോസ്റ്റ് ആരംഭിച്ചത്.
നിന്ന് തിരിയാനിടമില്ലാത്ത കെട്ടിടത്തില്‍ ഇതുവരെ വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. മാസത്തില്‍ ശരാശരി 20ഓളം കഞ്ചാവ് കടത്ത് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ മദ്യത്തിന് നിയന്ത്രണം കൊണ്ടുവന്നതോടെ കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തിരുന്നു.
ഈ ചെക്ക്‌പോസ്റ്റ് വഴിയാണ് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന കഞ്ചാവില്‍ ഭൂരിഭാഗവും കടത്തുന്നത്. ഇത്തരം ചെക്ക്‌പോസ്റ്റുകളുടെ ശോച്യാവസ്ഥക്ക് പരിഹാരമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ മൊഡ്യൂള്‍ യൂനിറ്റ് ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചത്.
ബാവലിയിലും കണ്ടെയ്‌നര്‍ മൊഡ്യൂള്‍ എക്‌സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരുന്നു. എട്ടു ലക്ഷം രൂപ മുടക്കി നിര്‍മിച്ച യൂനിറ്റില്‍ രണ്ട് എയര്‍ കണ്ടീഷണറുകള്‍, ശുചിമുറി, വാട്ടര്‍ ടാങ്ക് എന്നിവയെല്ലാം സജീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് താമസിക്കാനും പരിശോധനകള്‍ നടത്താനും കഴിയുംവിധമാണ് നിര്‍മ്മാണം.
എന്നാല്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ലെന്ന സാങ്കേതികത്വത്തിന്റെ കാരണം പറഞ്ഞാണ് യൂനിറ്റ് പ്രവര്‍ത്തനം ആരംഭിക്കാത്തതാണെന്നാണ് പറയപ്പെടുന്നത്. ഉന്നത അധികാരികള്‍ യൂനിറ്റ് പ്രവര്‍ത്തന സജ്ജമാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. യൂനിറ്റ് പ്രവര്‍ത്തന സജ്ജമായാല്‍ വര്‍ഷങ്ങളായുള്ള ജീവനക്കാരുടെ ദുരിതത്തിനും പരിഹാരമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago