'നിശബ്ദത വെടിയൂ നീതിക്കായുള്ള പോരാട്ടത്തിന് മുന്നോട്ട് വരൂ അടുത്ത ഇര നിങ്ങളുടെ കുഞ്ഞാണ്'
ന്യൂഡല്‍ഹി: ഇനിയും നാം നിശ്ശബദരായിരുന്നാല് അടുത്തത് നമ്മുടെ കുഞ്ഞാവുമെന്ന മുന്നറിയിപ്പുമായി ഡല്‍ഹി യൂനിവേഴ്സിറ്റി വിദ്യാര്‍ഥി നജീബിന്റെ ഉമ്മ. ഫേസ്ബുക്ക് വഴിയാണ് അവരുടെ ആഹ്വാനം.
നിങ്ങള്‍ രോഹിത് വെമുലയെ അവഗണിച്ചപ്പോള്‍ നജീബ് അഹമ്മദ് ഉണ്ടായി.
നജീബ് അഹമ്മദിനെ അവഗണിച്ചപ്പോള്‍ പായല്‍ തദ്വി പിറന്നു. പായല്‍ തദ്വിയെ അവഗണിച്ചപ്പോള്‍ ഫാത്തിമ ലത്തീഫ് ഉണ്ടായി. ഇപ്പോള്‍ നിങ്ങള്‍ ഫാത്തിമയെ അവഗണിക്കുകയാണ്. അടുത്തത് നിങ്ങളുടെ കുട്ടിയാവാം നീതി ആവശ്യപ്പെടൂ. - ഫേസ്ബുക്കില്‍ അവര്‍ കുറിച്ചു.
ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്ന 27കാരനായ നജീബ് അഹമ്മദിനെ 2016 ഒക്ടോബര്‍ പതിനഞ്ചിന് കോളേജ് ഹോസ്റ്റലില്‍ എ.ബി.വി.പി വിദ്യാര്‍ഥികളുമായുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് കാണാതാവുകയായിരുന്നു. എന്നാല്‍ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഒമ്പത് വിദ്യാര്‍ത്ഥികളും ആരോപണം നിഷേധിച്ചു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്ന ഫാത്തിമ നഫീസിന്റെ ആവശ്യവും ഹൈക്കോടതി തള്ളുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."