ലക്ഷ്യ ബോധത്തോടെയുള്ള വിദ്യഭ്യാസം നല്‍കല്‍ സാമൂഹിക ബാധ്യത: എ.എം അഷ്‌ക്കര്‍ അലി
കരിമ്പ: ലക്ഷ്യ ബോധമില്ലാത്ത പഠന രീതികള്‍ പ്രഹസനമായി മാറുന്ന ഈ കാലഘട്ടത്തില്‍ യുവ തലമുറക്ക് ദിശാ ബോധം നല്‍കി ഇന്നിന്റെ പഠിതാക്കളെ നാളെയുടെ പരിവര്‍ത്തകരാക്കല്‍ സാമൂഹിക ഉത്തരവാതിത്ത്വമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്ക്രട്ടറി എ.എം അഷ്‌ക്കര്‍ അലി കരിമ്പ പറഞ്ഞു.
കേവല ബിരുദം കൊണ്ട് മാത്രം ആധുനിക കാലത്ത് ഭാവി ശോഭനമാക്കാന്‍ കഴിയില്ലെന്നും ലക്ഷ്യം കാണുകയും അത് നേടാനായി മത്സരിച്ച് പഠിക്കുകയും പാഠ്യേതര വ്യക്തികത ശേഷികള്‍ പരിപോഷിപ്പിക്കാനും ആവശ്യമായ ഇടപെടലുകള്‍ മഹല്ല് ജമാഅത്തുകളുടേയും സാമുദായിക സംഘടനകളുടേയും ഭാഗത്തു നിന്നുണ്ടാവണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യഭ്യാസ വിഭാഗമായ ട്രന്റിന്റെ നേതൃത്വത്തില്‍ കോങ്ങാട് മേഖലാ കമ്മിറ്റി കരിമ്പ എം.യു.എം.എച്ച് ക്യാംപസില്‍ തുടങ്ങാനിരിക്കുന്ന സ്‌പൈസ് എന്ന പദ്ധതിയുടെ നടത്തിപ്പ് സമിതിയായ ടിംസ് പെയ്‌സിന്റെ ആദ്യസിറ്റിങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് പഠനം എളുപ്പമാക്കുകയും ലക്ഷ്യ ബോധത്തോടെയുള്ള വിദ്യഭ്യാസത്തിന് ഊന്നല്‍ നല്‍കി ജോലി സാധ്യത എളുപ്പമാക്കലും ധാര്‍മിക ബോധവും ജനാധിപത്യ ബോധവുമുള്ള ഒരു വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കലും ഗവണ്‍മെന്റ് ഉദ്യോക തലങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്തലാണ് സ്‌പെയ്‌സിലൂടെ ലക്ഷ്യമാക്കുന്നത്.
കെ.എ ഷക്കീര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓര്‍ഗ്ഗാനെറ്റ് ജില്ലാ ചെയര്‍മാന്‍ കെ.പി സൈനുദ്ദീന്‍ മാസ്റ്റര്‍ ചളിര്‍ക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ സഹചാരി ചെയര്‍മാന്‍ സി.എച്ച് അബ്ദുല്‍ ലത്തീഫ് ഫൈസി കോണിക്കഴി, കരിമ്പ കേന്ത്ര മദ്‌റസാ മാനേജ്‌മെന്റ് പ്രതിനിതികളായ മൈതീന്‍ ഹാജി, കെ.എം മുസ്തഫ ഹാജി, ബീരാന്‍ ഹാജി, എസ്.എം ഇബ്‌റാഹീം, മഹല്ല് ഖാസി സി.കെ മുഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ കരീം മുസ്‌ലിയാര്‍, ശമീര്‍ മാസ്റ്റര്‍ കരിമ്പ പ്രസംഗിച്ചു. കെ.എച്ച് സുലൈമാന്‍, എം.എ അബൂ ത്വാഹിര്‍, എം.എ അന്‍സാര്‍ അലി, അക്ബര്‍ അലി, എ.എച്ച് ഷഹനാസ് പങ്കെടുത്തു. മേഖലാ ജനറല്‍ സെക്ക്രട്ടറി വി.എസ് നിസാര്‍ ഫൈസി സ്വാഗതവും ടിംസ്‌പെയ്‌സ് കണ്‍വീനര്‍ അബൂബക്കര്‍ സിദ്ദീഖ് പനയംപാടം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."