HOME
DETAILS
MAL
രാജ്യസഭാ മാര്‍ഷലുകളുടെ യൂനിഫോം വീണ്ടും മാറ്റും
backup
November 20 2019 | 06:11 AM
ന്യൂഡല്‍ഹി: സൈനിക യൂനിഫോമെന്ന ആക്ഷേപത്തെത്തുടര്‍ന്ന് മാര്‍ഷലുകളുടെ മാറ്റിയ യൂനിഫോം വീണ്ടും മാറ്റാന്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശം. 250ാം രാജ്യസഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഈ സമ്മേളനത്തില്‍ മാറ്റിയ യൂനിഫോമാണ് വീണ്ടും മാറ്റാന്‍ ഉത്തരവിട്ടത്.
യൂനിഫോമിനെ വിരമിച്ച സൈനികരും വിമര്‍ശിച്ചിരുന്നു. നേരത്തെ പരമ്പരാഗത ഇന്ത്യന്‍ രീതിയിലുള്ള യൂനിഫോമായിരുന്നു മാര്ഷലുകള്ക്കുണ്ടായിരുന്നത്. അത് മാറ്റാന്‍ ആറുമാസം മുമ്പ് തീരുമാനമെടുത്തിരുന്നു.
പുതിയ യൂനിഫോം നടപ്പ് സമ്മേളനത്തിലാണ് ആദ്യമായി മാര്‍ഷലുകള്‍ ധരിച്ചത്. യൂനിഫോമിലെ തൊപ്പിയും നീല വസ്ത്രവും തിളങ്ങുന്ന ബട്ടണുകളുമെല്ലാം സൈനിക യൂനിഫോമിന് തുല്യമായിരുന്നു. ബ്രിഗേഡിയര്‍ തസ്തികയ്ക്ക് മുകളിലുള്ളവര്‍ ധരിക്കുന്നതിന് തുല്യമായ യൂനിഫോമായിരുന്നു അത്. വെങ്കയ്യ നായിഡുവിന്റെ മകള്‍ ദീപയാണ് യൂനിഫോം ഡിസൈന്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."