HOME
DETAILS
MAL
മണലൂര്‍ താഴം കോള്‍പടവില്‍ ഇരുപ്പു കൃഷിയിറക്കും
backup
July 29 2017 | 20:07 PM
കാഞ്ഞാണി: മണലൂര്‍ താഴം കോള്‍പടവില്‍ ഇരുപ്പു കൃഷി ഇറക്കാന്‍ പടവ് പൊതുയോഗം തീരുമാനിച്ചു. വെള്ളിയാഴ്ച മരിയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുയോഗമാണ് തീരുമാനമെടുത്തത്. ഇതിനായി സെപ്തബര്‍ 5ന് പണികള്‍ ആരംഭിക്കും.
700 ഏക്കര്‍ വിസ്തൃതിയിലുള്ള കോള്‍ പടവില്‍ 985 കര്‍ഷകരാണ് ഉള്ളത്. ജ്യോതി വിത്ത് ഇട്ട് ഞാറ്റടി ആദ്യം തയാറാക്കും. ഇത്തവണ വെള്ളത്തിന്റെ അളവ് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ നിശ്ചിത സമയത്ത് കൃഷി ഇറക്കാന്‍ കഴിയുമോ എന്ന ആശങ്കയും പൊതുയോഗത്തില്‍ കര്‍ഷകര്‍ പ്രകടിപ്പിച്ചു.
പൊതുയോഗം മണലൂര്‍ പഞ്ചായത്ത് മെമ്പര്‍ എം ആര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പടവ് കമ്മറ്റി സെക്രട്ടറി കെ എന്‍ സുരേന്ദ്രനാഥ് അധ്യക്ഷനായി.
കൃഷി ഓഫിസര്‍ മാലിനി പദ്ധതി വിശദീകരണം നടത്തി. ബി.ടി റപ്പായി, ടി.ടി ഇഗ്‌നേഷ്യസ്, പി പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."