ഫറോക്കില്‍ മാവേലി എക്സ്പ്രസ് ഇനിയും നിര്‍ത്തും
കോഴിക്കോട്: ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ മാവേലി എക്സ്പ്രസിന് അനുവദിച്ച താല്കാലിക സ്റ്റോപ്പ് തുടരാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ വര്‍ഷം ജനുവരി മുതല്‍ ഈ മാസം 17വരെ താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്.
സ്റ്റോപ്പിന്റെ കാലാവധി അവസാനിച്ചതിനാലാണ് തുടര്‍ന്നും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി റെയില്‍വേ മന്ത്രിയെ കണ്ടത്. വിഷയവുമായ് ബന്ധപ്പെട്ട് പാലക്കാട് ഡിവിഷണല്‍ ഹെഡ് ക്വാട്ടേഴ്സിലും, ചെന്നൈ സോണല്‍ ഹെഡ് ക്വാട്ടേഴ്സിലും നേരത്തെ തന്നെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ അനുകൂലമായ ശുപാര്‍ശ റെയില്‍വേ നല്‍കുകയായിരുന്നു. പുതിയ തീരുമാനത്തിനായി പ്രവര്‍ത്തിച്ച ദക്ഷിണ റെയില്‍വേയും ഷൊര്‍ണൂര്‍ ഡിവിഷന് അധികൃതരെയും എം.കെ രാഘവന് എം.പി അഭിനന്ദനം അറിയിച്ചു.
നേരത്തെയുണ്ടായിരുന്ന താല്കാലിക സ്റ്റോപ്പ് തുടര്‍ന്നും അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന് എം.പി റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി ചര്‍ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."