HOME
DETAILS

സമൂഹവുമായി ബന്ധമില്ലാത്ത വിദ്യാഭ്യാസം അര്‍ഥശൂന്യം: ഡോ. അനില്‍ വള്ളത്തോള്‍

  
backup
November 30 2018 | 05:11 AM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d

ഫാറൂഖ് കോളജ്: സമൂഹവുമായി ബന്ധമില്ലാത്ത വിദ്യാഭ്യാസം വ്യര്‍ഥവും അര്‍ഥശൂന്യവുമാണെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. അനില്‍ വള്ളത്തോള്‍. ഫാറൂഖ് കോളജില്‍ സമാന ഡിപ്പാര്‍ട്ട്‌മെന്റുകളെ സമന്വയിപ്പിച്ച് നടപ്പാക്കുന്ന ഡയരക്ടറേറ്റ് ഓഫ് അക്കാദമിക്‌സിന്റെ (ഡി.ഒ.എ) ലോഞ്ചിങ് കര്‍മവും അതിന് കീഴിലെ ആറ് സ്‌കൂളുകളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ രംഗം ജാഗ്രത പുലര്‍ത്തേണ്ട കാലമാണിത്. കലുഷമായ സാംസ്‌കാരിക കാലത്തിലൂടെയാണ് നാം മുന്നേറുന്നത്. കാപട്യമാണ് പുതിയ കാലത്തിന്റെ മുഖമുദ്രയെന്നും കാരണം അറിവില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.വി.ടി ഹാളില്‍ നടന്ന ചടങ്ങില്‍ ഡി.ഒ.എ ഡയരക്ടര്‍ ഡോ. എന്‍.വി സമിയ്യ അധ്യക്ഷയായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സയന്‍സ് ഡീന്‍ ഡോ. പി. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.ഒ.എ കോഡിനേറ്റര്‍ ഡോ. കെ.എ ആയിഷ സ്വപ്ന പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.എം നസീര്‍, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.കെ അഹമ്മദ്, സെക്രട്ടറി കെ.വി കുഞ്ഞഹമ്മദ് കോയ, മാനേജര്‍ സി.പി കുഞ്ഞുമുഹമ്മദ്, മുന്‍ പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. എ. കുട്ട്യാലിക്കുട്ടി, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ എന്നിവര്‍ സംസാരിച്ചു. ഡോ. കെ. സുധീര്‍ സ്വാഗതവും ടി. മുഹമ്മദ് നിഷാദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  6 days ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  6 days ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  6 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ അറേബ്യയിൽ 10കിലോ ഹാൻഡ് ബാ​ഗേജ് വരെ കൊണ്ടു പോകാം; കൈക്കുഞ്ഞുങ്ങളുള്ളവർക്ക് മൂന്ന് കിലോ അധിക ബാ​ഗേജ് അനുവദിക്കും

uae
  •  6 days ago
No Image

27 മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടും

Kerala
  •  6 days ago
No Image

ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവച്ച് ഇന്ത്യയും - സഊദിയും; ക്വാട്ടയിൽ മാറ്റമില്ല

Saudi-arabia
  •  6 days ago
No Image

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ കെഎസ്ഇബി ഓഫിസുകൾക്ക് അവധി

Kerala
  •  6 days ago
No Image

മരണ ശേഷം എന്ത് സംഭവിക്കുമെന്നറിയാൻ 17കാരൻ ​ഗൂ​ഗിളിൽ തിരഞ്ഞു; പിന്നാലെ സ്വയം വെടിയുതിർത്തു മരിച്ചു

National
  •  6 days ago
No Image

പത്തനംതിട്ട പീഡനം: ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 43 ആയി

Kerala
  •  6 days ago
No Image

പ്രഥമ ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 17ന് ആരംഭിക്കും

uae
  •  6 days ago