എങ്ങോട്ടു തിരിഞ്ഞാലും 'മറുനാടര്‍' തന്നെ:'കണക്കില്ലാത്ത' ഇതരര്‍
ഇടതു സര്‍ക്കാര്‍ അധികാരമേറ്റെടുത്തു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനോടു ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിലൊന്ന് ഇതായിരുന്നു.., സംസ്ഥാനത്ത് എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നു..? സംസ്ഥാനത്ത് എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ എത്തിയിട്ടുണ്ടെന്നും എത്ര പേര്‍ ജോലി ചെയ്യുുണ്ടെന്നുമുള്ള കൃത്യമായ കണക്ക് സര്‍ക്കാരിന്റെയോ തൊഴില്‍ വകുപ്പിന്റെയോ പക്കലില്ലെന്നായിരുന്നു ഉത്തരം.
എന്നാല്‍ തിരുവനന്തപുരം ആസ്ഥാനമായുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട്'ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ 2013 ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട്' പ്രകാരം 25 ലക്ഷത്തില്‍ കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. 2017 മെയില്‍ നല്‍കിയ ഉത്തരത്തില്‍ 25 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുവെന്നു പറയുമ്പോള്‍ അതിലും എത്രയോ ഇരട്ടിയാണു കേരളത്തിലെത്തി ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം.
കേരളമെന്ന ഉപഭോക്തൃസംസ്ഥാനത്തിലേക്ക് ഒഴുകിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലുള്ള വര്‍ധന കണക്കുകള്‍ക്കും അപ്പുറത്താണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണത്തെ കുറിച്ചുള്ള ഒരു കണക്കുമില്ലാത്ത സര്‍ക്കാര്‍ പക്ഷെ ഇതര സംസ്ഥാനക്കാരുടെ സുരക്ഷക്കും ജോലി സ്ഥിരതക്കും വേണ്ടി നടത്തുന്ന നിയമ നിര്‍മാണങ്ങള്‍ നിരവധിയാണ്. പക്ഷെ അതെല്ലാം വൃഥാവിലാകുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. നന്മകള്‍ ചിലതുണ്ടാകുമെങ്കിലും അതിനേക്കാള്‍ വലിയ വിപത്താണ് ഇതര സംസ്ഥാനക്കാര്‍ ഇന്നു ജില്ലയിലും കേരളത്തിലും ഉണ്ടാക്കുന്നത്.
സമ്പുഷ്ടമായ തൊഴില്‍ മേഖല
തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയുള്ളപ്പോഴാണു സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളത്തിലെത്തിയത്. പിന്നെ നാട്ടിലെങ്ങും തൊഴില്‍ മേഖലയില്‍ വലിയ വിപ്ലവമായിരുന്നു. തൊഴിലാളികളെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരുന്ന നിര്‍മാണ മേഖലയിലടക്കം വലിയ കുത്തൊഴുക്കു നടന്നു. തൊഴില്‍ മേഖലയില്‍ വലിയ കുത്തൊഴുക്കു നടന്നപ്പോള്‍ കേരളത്തിലെ പോലെ ജില്ലയിലും തൊഴില്‍ മേഖലയില്‍ ഉണ്ടായത് വലിയ കുതിച്ചു ചാട്ടമാണ്.
നാട്ടിലെ ചെളിക്കണ്ടത്തില്‍, വീട്ടുജോലിക്ക്, നിര്‍മാണ മേഖലയില്‍ എല്ലാം ഇതര സംസ്ഥാന തൊഴിലാളികള്‍ നിറഞ്ഞു. വൈദഗ്ധ്യം വേണ്ടുന്ന തൊഴിലിടങ്ങളില്‍ പോലും ഇതര സംസ്ഥാന തൊഴിലാളികള്‍ നിറഞ്ഞപ്പോള്‍ നാട്ടില്‍ നടന്നതു തൊഴില്‍ വിപ്ലവമായിരുന്നു. രാവിലെ റോഡില്‍ ചെന്നു നിന്നാല്‍ ഏതു തൊഴില്‍ ചെയ്യാനും ആളുകളെ കിട്ടുന്ന അവസ്ഥയിലേക്ക് ഇന്നു നാടു മാറി. ചെറിയ വേതനം, കഠിനാധ്വാനം ഇവയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ വരവോടെ കേരളത്തിലുണ്ടായ മാറ്റം.
മാറാരോഗങ്ങളുടെ തിരിച്ചു വരവ്
കേരളത്തില്‍ നിന്നു നിര്‍മാര്‍ജനം ചെയ്ത മാറാരോഗങ്ങളുടെ തിരിച്ചുവരവും ഇതര സംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കിലൂടെ ഉണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളുടെ അനാരോഗ്യകരമായ താമസ ചുറ്റുപാടിലൂടെ മലേറിയ തുടങ്ങിയ രോഗങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. കാസര്‍കോടെ ആശുപത്രികളില്‍ കൂടുതലായെത്തുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നതാണു വിവരം.
2015ല്‍ ജില്ലാ ലേബര്‍ ഓഫിസര്‍ കണ്‍വീനറും ജില്ലാ മെഡിക്കല്‍ ഓഫിസറും തദ്ദേശ സ്വയംഭരണ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥനും അംഗങ്ങളായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് ഇപ്പോള്‍ നോക്കുകുത്തിയായിരിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയാണ് ഇപ്പോള്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നത്.
വാട്‌സ് ആപ്പില്‍
കണ്ടത്...
കേരളീയരുടെ ആരോഗ്യകരമായ നിലനില്‍പ്പിനു ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന ഹോട്ടലുകളും ജ്യൂസ് കടകളും നിര്‍ബന്ധമായും ബഹിഷ്‌കരിച്ചേ തീരൂ.
പാടത്തും പറമ്പത്തും അവര്‍ പണിയെടുത്തു കൊള്ളട്ടെ. നമുക്ക് വിരോധമില്ല. ഇതൊന്നു വായിച്ചുനോക്കൂ...
ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ഒരു വിദ്യാലയത്തിലെ വെല്‍ഫയര്‍ കമ്മറ്റി മീറ്റിങ്ങില്‍ നടത്തിയ ഒരു ബോധവല്‍ക്കരണ ക്ലാസില്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണു താഴെ കുറിക്കുന്നത്.
കോഴിക്കോട്ടുകാരുടെ ഭക്ഷണപ്രിയത്തെ മുതലെടുത്ത് അനേകം ഹോട്ടലുകളും തട്ടുകടകളും കാറ്ററിങ്ങു കേന്ദ്രങ്ങളുമാണു നഗരത്തിലും പരിസര പ്രദേശങ്ങളിലും മുളച്ചു പൊങ്ങുന്നത്. ഇത്തരം ചെറുതും വലുതുമായ സ്ഥാപനങ്ങളില്‍ നടത്തിയ വിവിധ പരിശോധനകളില്‍ വെളിച്ചത്തു വന്നതു ഞട്ടിപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങളാണ്.
1. ഒന്നോ രണ്ടോ ഹോട്ടലുകളിലൊഴികെ സ്ഥിരം ജീവനക്കാര്‍ ഇല്ല. ഓരോ ദിവസവും ആരെന്നോ എന്തെന്നോ അറിയാത്ത ഇതര സംസ്ഥാനക്കാരാണ് സപ്ലൈ മുതല്‍ പാചകം വരെ നടത്തുന്നത്. അത്യാവശ്യം വേണ്ട വൃത്തി മാനദണ്ഡങ്ങള്‍ പോലും ഇവര്‍ക്ക് അന്യമാണ്. ഭൂരിപക്ഷം പേര്‍ക്കും ത്വക്ക് രോഗങ്ങളുണ്ട്. മാരക രോഗങ്ങള്‍ ആയ ടി.ബി, ലൈംഗിക രോഗങ്ങള്‍, എയ്ഡ്‌സ് എന്നിവയുള്ളവരും കുറവല്ല. പാന്‍, പുകയില കഞ്ചാവ് മദ്യം എന്നിവ ഉപയോഗിക്കുന്നവരാണ് അധികവും.
2. ഉടമയോടുള്ള ദേഷ്യത്തിനു ഭക്ഷണത്തിലേക്കു മൂത്രമൊഴിച്ച സംഭവം വരെ ഉണ്ട്.
3. കൈ ഒരിക്കലും കഴുകാറില്ല. ജോലി കഴിഞ്ഞ് അന്തിയുറക്കം തെരുവുവേശ്യകളുടെ കൂടെയാണ്.
4.ബീഫ്, ചിക്കന്‍, മീന്‍ മുതലായവ കഴുകിയാല്‍ രുചി പോകും എന്ന് വിശ്വസിക്കുന്നവരും ഒരിക്കലും കഴുകാത്തവരുമുണ്ട്.
( ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന ഹോട്ടലുകളും ജ്യൂസ് കടകളും നിര്‍ബന്ധമായും ബഹിഷ്‌കരിച്ചേ തീരൂ )
പെരുകുന്ന കുറ്റവാളികള്‍..,
ഇല്ലാത്ത വിവരശേഖരണം
കാസര്‍കോട്: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ നടന്ന കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളായിട്ടും ഇവരുടെ കണക്കെടുപ്പും പരിശോധനയും പ്രഹസനമാവുകയാണ്. ജില്ലയിലെ ക്വാര്‍ട്ടേഴ്‌സുകളിലും ലോഡ്ജുകളിലും കെട്ടിടങ്ങളുടെ ടെറസുകളിലും താമസിച്ചു പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും നിയമപാലകര്‍ ഇവര്‍ക്കെതിരേ ചെറുവിരല്‍ അനക്കുന്നില്ല. ജില്ലയിലെ തൊഴില്‍ മേഖലയില്‍ മികച്ച സേവനം പുലര്‍ത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുണ്ടെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഇവര്‍ക്കു പോലും ഭീഷണിയാവുകയാണ്. കെട്ടിട നിര്‍മാണം, ബ്യൂട്ടീഷ്യന്‍, ഹോട്ടല്‍, കേബിള്‍ക്കുഴി കുത്തല്‍ തുടങ്ങി എല്ലാ മേഖലകളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ വര്‍ധിച്ചിട്ടുണ്ട്. വീട്ടുജോലികള്‍ക്കു പോലും ഇതരസംസ്ഥാന തൊഴിലാളികളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.
2013ലാണു ജില്ലയെ ഞെട്ടിച്ച നീലേശ്വരത്തെ വീട്ടമ്മയായ ജിഷയെ ഒഡീഷക്കാരനായ മദനന്‍ കുത്തി കൊലപ്പെടുത്തിയത്. വീട്ടില്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയ മദനന്‍ യാതൊരു പ്രകോപനവുമില്ലാതെ ഭക്ഷണം പാകം ചെയ്യുകയായിരുന്ന ജിഷയെ കൊലപ്പെടുത്തുകയായിരുന്നു. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ ടയര്‍ റിസോളിങ് കടയില്‍ വച്ച് കൊളവയലിലെ ഇബ്രാഹിമിന്റെ മലദ്വാരത്തിലൂടെ ടയറിനു കാറ്റു നിറക്കുന്ന പ്രഷര്‍ പൈപ്പിലൂടെ കാറ്റ് അടിച്ചു കയറ്റി കൊലപ്പെടുത്തിയത് 2012 ഒക്‌ടോബര്‍ 20നാണ്. ബിഹാറി സ്വദേശികളായ മൂന്നു പേരെയാണ് ഈ സംഭവത്തില്‍ പൊലിസ് അറസ്റ്റു ചെയ്തത്.
കൊലപാതകങ്ങള്‍ക്കു പുറമേ നിരവധി കവര്‍ച്ചാ കേസുകളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാണ്. ഏതാനും മാസം മുമ്പ് ചീമേനിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുന്ന തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയാണ് സമീപത്തെ വീട്ടിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നാട്ടുകാരുടേയും പൊലിസുകാരുടേയും സന്ദര്‍ഭോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, കാസര്‍കോട്, മഞ്ചേശ്വരം തുടങ്ങിയ പ്രദേശങ്ങളിലെ വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കുട്ടികളെ തട്ടിക്കൊണ്ടു വന്നു ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഏതാനും മാസം മുമ്പ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു കുട്ടികളെ ഉപയോഗിച്ച് ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്ന അഞ്ച് ഇതര സംസ്ഥാന കുടുംബങ്ങളെ പൊലിസ് കുടിയൊഴിപ്പിച്ചിരുന്നു. നിരവധി സ്ത്രീപീഡന കേസുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പങ്കുണ്ട്. ബസുകളില്‍ നടക്കുന്ന മോഷണങ്ങളിലും ഇവര്‍ക്കു പങ്കുള്ളതായി പല കേസുകളില്‍ നിന്നു തെളിയിച്ചിട്ടുള്ളതാണ്.
ഇതര സംസ്ഥാനത്തെ ഇടനിലക്കാര്‍ മുഖേന പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടികളെ വീട്ടു ജോലിക്കായി നിര്‍ത്തുന്നുണ്ടെന്നും പരാതിയുണ്ട്. പൊലിസോ തൊഴിലുടമയോ ഇവരെകുറിച്ച് കൃത്യമായി വിവരം ശേഖരിക്കാത്തതിനാല്‍ കുറ്റകൃത്യം നടത്തി ഇവര്‍ രക്ഷപ്പെട്ടാല്‍ ഇവരെ കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. പൊലിസ് വാടക ക്വാര്‍ട്ടേഴ്‌സ്, ലോഡ്ജ് ഉടമകളോട് ഇതരസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരം സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും വാടകക്കു കൊടുക്കുമ്പോള്‍ ഇവയൊന്നും അനുസരിക്കാറില്ല.
അതുകൊണ്ടു തന്നെ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചു കണക്കില്ലാതെ ജില്ലാ ഭരണകൂടം വട്ടം കറങ്ങുകയാണ്. ഇവര്‍ക്കിടയില്‍ കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം ഇവര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നത് ആരോഗ്യ വകുപ്പിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് പല കൊലപാതകളിലും മോഷണങ്ങളിലും മാവോയിസ്റ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന കുറ്റവാളികളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് ആഭ്യന്തരവകുപ്പ് വിവരശേഖരണത്തിന് ഉത്തരവിറക്കിയത്. സംസ്ഥാനത്താകെ 30 ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇവരുടെ വിലാസങ്ങളോ താമസ സ്ഥലങ്ങളെയോ കുറിച്ചോ പൊലിസിന് യാതൊരു വിവരവുമില്ലാതായിരിക്കുകയാണ്.
ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് തൊഴിലുടമകള്‍ കൃത്യമായ വിവരം തൊട്ടടുത്ത പൊലിസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്ന് രണ്ടു വര്‍ഷം മുമ്പ് പൊലിസും ജില്ലാ ഭരണകൂടവും നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതു പൂര്‍ണമായും നടപ്പായിട്ടില്ല.
സംസ്ഥാനത്തു നടന്ന വന്‍കിട മോഷണങ്ങളും കൊലപാതകങ്ങളിലും പലപ്പോഴും ഒന്നോ രണ്ടോ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്നത് കണക്കിലെടുത്താണ് വിവരശേഖരണം നിര്‍ബന്ധമാക്കിയത്.
എന്നാല്‍ ഇതെല്ലാം തീരുമാനങ്ങളിലും നിര്‍ദേശങ്ങളിലും മാത്രമായി ഒതുങ്ങി. കുറ്റവാളികള്‍ പിടിയിലാകുമ്പോള്‍ മാത്രമാണ് വകുപ്പ് അധിക്യതര്‍ വിവരശേഖരണവുമായി രംഗത്തെത്തുതൊണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."