മൂന്ന് മാസത്തിനിടെ പുണ്യ ഭൂമിയിലെത്തിയത് 11,33,365 തീർത്ഥാടകർ
മക്ക: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതിനു ശേഷം ഇത് വരെ 11,33,365 തീർത്ഥാടകർ രാജ്യത്ത് എത്തിയതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആഗസ്‌റ്റ് 31 മുതൽ നവംബർ 24 വരെയുള്ള കാലയളവിൽ മാത്രം 13,39,376 വിസകളാണ് ഇഷ്യു ചെയ്‌തത്. ഇതിൽ 11,33,365 തീർത്ഥാടകരാണ് ഇക്കാലയളവിൽ രാജ്യത്ത് എത്തി ചേർന്നത്. ഇതിൽ 10,88,608 ലക്ഷം തീർത്ഥാടകർ വ്യോമ മാർഗ്ഗവും 44,750 പേർ കരമാർഗ്ഗവും 7 പേർ മാത്രം കടൽ മാർഗ്ഗവുമാണു രാജ്യത്തേക്ക് പ്രവേശനം നേടിയത്. വിദേശ തീർത്ഥാടകാരിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയിൽ നിന്നും ഇക്കാലയളവിൽ 1,95,345 തീർത്ഥാടകരാണ് എത്തിച്ചേർന്നിരിക്കുന്നത്.
പാകിസ്ഥാനിൽ നിന്ന് 3,19,494 തീർത്ഥാടകരും ഇന്തോനേഷ്യയിൽ നിന്നും 3,06461 തീർത്ഥാടകരും എത്തിച്ചേർന്നിട്ടുണ്ട്. സഊദി വിഷൻ 2030 പ്രകാരം ഒരു വർഷവും വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തി 2030 ഓടെ വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുന്നതിനുള്ള പദ്ധതികളാണ് കൈകൊണ്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."