HOME
DETAILS
MAL
സഊദിയില്‍ എഴുത്തുകാര്‍ തടവിലെന്ന് റിപ്പോര്‍ട്ട്
backup
November 27 2019 | 05:11 AM
റിയാദ്: ബുദ്ധിജീവികളും ഏഴുകാരുമായ ഒന്‍പതുപേരെ സഊദി ഭരണകൂടം തടവിലാക്കിയതായി റിപ്പോര്‍ട്ട്.
മാധ്യമപ്രവര്‍ത്തകര്‍, ബ്ലോഗര്‍മാര്‍, ആക്റ്റിവിസ്റ്റുകള്‍ തുടങ്ങിയവരെ ഈമാസം 16നാണ് അറസ്റ്റ് ചെയ്തതെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള സഊദി റൈറ്റ്സ് ഗ്രൂപ്പ് (അല്‍ ഖസ്ത്) പറയുന്നു. അറസ്റ്റിലായവരില്‍ സ്ത്രീകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ വീടുകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഇവരെ അറസ്റ്റ് ചെയ്യാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും സംഘടന ആരോപിച്ചു. സംഭവത്തെക്കുറിച്ച് സഊദി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2017ല്‍ സഊദിയില്‍ നിരവധി സ്വതന്ത്ര ചിന്തകരെയും 2018ല്‍ ഒരു ഡസനിലധികം വനിതാ ആക്റ്റിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചിലരെ വിവിധ വകുപ്പുകള്‍ ചുമത്തി ശിക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."