ടിപ്പുവിന്റെ ചരിത്രം പുനര്‍വായിക്കപ്പെടേണ്ടതെന്ന്
മുട്ടില്‍: വൈദേശീകാധിപത്യത്തിനെതിരേ ജീവിതാവസാനം വരെ പൊരുതി വീരമൃത്യു വരിച്ച ടിപ്പുസുല്‍ത്താന്റെ ചരിത്രം പുതുതലമുറ പുനര്‍വായനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. വര്‍ഗീയവാദിയായും, മതഭ്രാന്തനായും തെറ്റിദ്ധരിക്കപ്പെട്ട ടിപ്പുവിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മാനവികത ഉയര്‍ത്തിപ്പിടിച്ച തികഞ്ഞ മതേതരവാദിയും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായ ഒരു ഭരണാധികാരിയെയാണ് ദര്‍ശിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ടിപ്പുവും മലബാറും' എന്ന വിഷയത്തില്‍ ഡബ്ല്യു.എം.ഒ എച്ച്.ആര്‍.ഡി സെന്ററില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. കെ.ടി സൂപ്പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി മായന്‍ മണിമ സ്വാഗതം പറഞ്ഞു.
ഡോ. യൂസുഫ് നദ്‌വി പ്രബന്ധാവതരണം നടത്തി. ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, കെ. അഹമ്മദ് മാസ്റ്റര്‍, മുഹമ്മദ് ഷാ മാസ്റ്റര്‍, പി.എ അബ്ദുല്‍ ജലീല്‍, അബ്ദുല്‍ റസാഖ്, മുജീബ് ഫൈസി, ഉസ്മാന്‍കോയ ദാരിമി, റിഷാന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."