താളം തെറ്റി കുടുംബശ്രീ മിഷന് പ്രവര്‍ത്തനം
മണ്ണാര്‍ക്കാട്: താളം തെറ്റി കുടുംബശ്രീ മിഷന് പ്രവര്‍ത്തനം. നഗരസഭയിലെ കുടുംബശ്രീ മിഷന് ഒഫീസില്‍ രണ്ടു വര്‍ഷത്തിലേറെയായി അക്കൗണ്ടന്റ് തസ്തിക ഒഴിഞ്ഞു കിടക്കുന്നു. നൂറിലധികം വരുന്ന യൂണിറ്റുകളുടെ വിവിധ ലോണുകള്‍ ഉള്‍പ്പെടെയുള്ള ലക്ഷങ്ങള്‍ വരുന്ന സാമ്പത്തിക കാര്യങ്ങള്‍ വേണ്ട വിധം നടക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
നിലവില്‍ ചാര്‍ജ് ഒഫീസറായ കുടുംബശ്രീ സെക്രട്ടറിയാണ് അക്കൗണ്ടന്റിന്റെ കര്‍ത്തവ്യം കൂടി നിര്‍വഹിക്കുന്നത്. അക്കൗണ്ടന്റിന്റെ അഭാവം പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നു. ജില്ലാ കുടുംബശ്രീ മിഷനാണ് തസ്തികയിലേക്ക് ജിവനക്കാരെ നിയമിക്കേണ്ടത്. എന്നാല്‍ ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ ജില്ലാ കുടുംബശ്രീ മിഷനെ അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. അക്കൗണ്ടന്റിന്റെ അഭാവം ഓഡിറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വെല്ലുവിളിയാകും. നിയമനം ഇനിയും നീളുകയാണെങ്കില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."