കൊറിയന്‍ ആകാശത്ത് യു.എസ് ബോംബറുകള്‍ പറന്നു
വാഷിങ്ടണ്‍: അമേരിക്കയെ പരിധിയിലാക്കുന്ന ഭൂഖണ്ഡാന്തര മിസൈല്‍ കഴിഞ്ഞ ദിവസം ഉത്തര കൊറിയ പരീക്ഷിച്ചതിനു പിന്നാലെ കൊറിയന്‍ ആകാശത്ത് യു.എസ് ബോംബര്‍ വിമാനങ്ങള്‍ പറന്നു. പത്തു മണിക്കൂര്‍ നേരമാണ് ജപ്പാന് എയര്‍ ഫോഴ്സിന്റെ സഹായത്തോടെ യു.എസ് ബോംബറുകള്‍ പറന്നതെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു.
യു.എസ് ബോംബര്‍ വിമാനങ്ങള്‍ക്ക് ജപ്പാന് ഫൈറ്റര്‍ ജെറ്റുകള്‍ അകമ്പടി സേവിച്ചു. ജപ്പാനുമായുള്ള സൈനിക അഭ്യാസത്തിന്റെ ഭാഗമാണിതെന്നും യു.എസ് പറഞ്ഞു. വെള്ളിയാഴ്ച ഉത്തര കൊറിയ രണ്ടാമത്തെ ഭൂഖണ്ഡാന്തര മിസൈലും പരീക്ഷിച്ചതോടെയാണ് യു.എസിന്റെ നടപടി. ഉത്തര കൊറിയ മേഖലയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നു പസഫിക് എയര്‍ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ ടെറെന്‍സ് ഒഷുഗന്നെസി പ്രസ്താവനയില്‍ പറഞ്ഞു.
ഏതു ഭീഷണിയും നേരിടാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി-1ബി ബോംബറുകളാണ് നിരീക്ഷണ പറക്കല്‍ നടത്തിയത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."