വളാഞ്ചേരി മര്‍കസ് 30-ാം വാര്‍ഷിക മെഗാ സമ്മേളനം നാലിന് തുടങ്ങും
വളാഞ്ചേരി: വളാഞ്ചേരി മര്‍കസ് 30ാം വാര്‍ഷിക, വാഫി, വഫിയ്യ, ഹിഫഌ സനദ്ദാന മെഗാ സമ്മേളനത്തിന് നാലിന് തുടക്കമാകും. ത്രിദിന സമ്മേളനം ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തിയതികളിലാണ് നടക്കുക. നാലിന് രാവിലെ 9.30ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, മര്‍കസ് സ്ഥാപകന്‍ കെ.കെ അബൂബക്കര്‍ ഹസ്രത് എന്നിവരുടെ മഖ്ബറ സിയാറത്തോടെ ആരംഭിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗം മരക്കാര്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ടു നാലിന് നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. തുടര്‍ന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാകയുയര്‍ത്തും.
വൈകിട്ട് ഏഴിന് ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനാകും. അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യ പ്രഭാഷണം നടത്തും.
വൈകിട്ട് ഏഴിന് വിദ്യാതീരം സംഗമം കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആറിനു രാവിലെ പത്തിന് നടക്കുന്ന മര്‍കസ് കുടുംബ സംഗമം കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് ന്യൂനപക്ഷ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന മഹാ സമ്മേളനം യു.എ.ഇ പ്രസിഡന്റിന്റെ മുന്‍ മുഖ്യഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാശിമി ഉദ്ഘാടനം ചെയ്യും. മര്‍കസ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും.
തുടര്‍ന്ന് മര്‍കസ് ഓഡിറ്റോറിയം, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, പി.ജി ബ്ലോക്ക്, ന്യൂ മെസ് ബ്ലോക്ക്, മസ്ജിദ് നവീകരണം, മര്‍കസ് കോംപ്ലക്‌സ് കോഴിക്കോട് തുടങ്ങിയവയുടെ ഉദ്ഘാടനവും വഫിയ്യ ഡേ കോളജ് ശിലാന്യാസവും നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണവും എം.എ യൂസുഫലി മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി സംസാരിക്കും. മര്‍കസ് പ്രിന്‍സിപ്പല്‍ പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി സനദ്ദാന പ്രഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംസാരിക്കും. സമാപന പ്രാര്‍ഥനക്ക് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."