HOME
DETAILS

മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്ര നാളെ മുതല്‍ ജില്ലയില്‍

  
backup
December 04, 2018 | 7:24 AM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%af%e0%b5%81%e0%b4%b5

മലപ്പുറം: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്ര നാളെ മുതല്‍ ഒന്‍പതുവരെ ജില്ലയില്‍ പര്യടനം നടത്തുമെന്നും യാത്രയെ സ്വീകരിക്കുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാളെ കൊട്ടപ്പുറത്ത് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് തുടങ്ങിയവര്‍ യാത്രയെ സ്വീകരിക്കും. തുടര്‍ന്ന് രാവിലെ പത്തിന് കൊണ്ടോട്ടി, ഉച്ചക്ക് രണ്ടിന് കിഴിശ്ശേരി എന്നിവിടങ്ങളിലെത്തി വൈകിട്ട് 6.30ന് അരീക്കോട് സമാപിക്കും.
ആറിന് രാവിലെ 8.30ന് മഞ്ചേരിയില്‍ നിന്നും തുടങ്ങുന്ന യാത്ര ഉച്ചക്ക് 12ന് വള്ളുവമ്പ്രത്തെത്തി വൈകിട്ട് ഏഴിന് മലപ്പുറത്ത് സമാപിക്കും. ഏഴിന് ഉച്ചക്ക് രണ്ടിന് ആലത്തിയൂരില്‍ നിന്നും തുടങ്ങി വൈകിട്ട് ഏഴിന് തിരൂരില്‍ സമാപിക്കും. എട്ടിന് രാവിലെ 8.30ന് കൊളപ്പുറത്തു നിന്നും തുടങ്ങി പത്തിന് തലപ്പാറ 12ന് ചെമ്മാട് എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി വൈകിട്ട് ഏഴിന് താനൂരില്‍ സമാപിക്കും.
ഒന്‍പതിന് രാവിലെ 8.30ന് ചാപ്പനങ്ങാടിയില്‍നിന്ന് തുടങ്ങി പുഴക്കാട്ടിരിയില്‍ സമാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, എം.പി അബ്ദുസമദ്‌സമദാനി തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ സംബന്ധിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കെ.ടി അഷ്‌റഫ്, വി.ടി സുബൈര്‍ തങ്ങള്‍,ഗഫൂര്‍ കുറുമാടന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  a month ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  a month ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  a month ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  a month ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  a month ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  a month ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  a month ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  a month ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  a month ago