HOME
DETAILS

ക്രിസ്മസ്, പുതുവത്സരാഘോഷം: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന ശക്തമാക്കി

  
backup
December 05, 2018 | 2:36 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%be%e0%b4%98%e0%b5%8b-2

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. സ്പിരിറ്റ് കടത്ത്, വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉല്‍പാദനം, വില്‍പ്പന എന്നിവ തടയുകയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ലക്ഷ്യം.
ഇന്നു മുതല്‍ ജനുവരി അഞ്ചു വരെ സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവായി കണക്കാക്കിയുള്ള നടപടികളാണ് വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ്. മുഹമ്മദ് ഉബൈദ് അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ ആസ്ഥാനത്ത് തുറന്നു.
ബാര്‍ ഹോട്ടലുകള്‍, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ആയുര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
അതിര്‍ത്തികളിലൂടെ സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്നു കടത്ത് എന്നിവ തടയുന്നതിന് ബോര്‍ഡര്‍ പട്രോളിങ് കൂടുതല്‍ ശക്തമാക്കിയതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. വ്യാജമദ്യ ഉല്‍പാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈന്‍, അരിഷ്ടം നിര്‍മാണം, വിതരണം, ബേക്കറികള്‍, മറ്റു സ്ഥാപനങ്ങള്‍ വഴിയുള്ള അനധികൃത വൈന്‍ വില്‍പ്പന തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചും മയക്കുമരുന്ന് വില്‍പ്പന സംബന്ധിച്ചുമുള്ള വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കണമെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ജില്ലാ കണ്‍ട്രോള്‍ റൂം 1800 425 1727, 0471 2473149, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് 0471 2312418, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് തിരുവനന്തപുരം 0471 2348447, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് നെയ്യാറ്റിന്‍കര 0471 2222380, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് നെടുമങ്ങാട് 0472 2802227, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് ആറ്റിങ്ങല്‍ 0470 2622386, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് വര്‍ക്കല 0470 2692212, എക്‌സൈസ് ചെക്‌പോസ്റ്റ് അമരവിള 0471 2221776.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  6 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  6 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  6 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  6 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  6 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  6 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  6 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  6 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  6 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  6 days ago