HOME
DETAILS

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; വ്യാപക മഴക്ക് സാധ്യത, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
backup
December 02, 2019 | 2:28 AM

kerala-heavy-rain-yellow-alert-in-4-districts-02-12-2019

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കേരളത്തില്‍ വ്യാപക മഴക്ക് സാധ്യതയുണ്ട്. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, ഇടുക്ക് എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ചില സമയങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളത് കൊണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ്,കേരള കര്‍ണ്ണാടക തീരങ്ങളില്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.


കടല്‍ത്തീരങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനു പോകരുതെന്നും കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്. അടുത്ത നാലു ദിവസങ്ങളിലും കാറ്റും മഴയും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാന സാക്ഷികൾ മരിച്ചു, പലരും കൂറുമാറി; ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോണിനെയും സംഘത്തെയും കോടതി വെറുതെ വിട്ടു

crime
  •  3 days ago
No Image

ആള്‍ക്കൂട്ടക്കൊലയ്ക്കും വിദ്വേഷപ്രചാരണത്തിനുമെതിരേ സമസ്ത സുപ്രിംകോടതിയില്‍: ചൂണ്ടിക്കാട്ടിയത് തെഹ്‌സീന്‍ പൂനെവാല കേസിലെ മാര്‍ഗരേഖ; അവതരിപ്പിച്ചത് ശക്തമായ പോയിന്റുകള്‍

National
  •  3 days ago
No Image

ഡ്രൈവിം​ഗിനിടെ മൊബൈൽ ഫോൺ ഉപയോ​ഗിച്ചു: റോഡിലെ ഡിവൈഡറുകൾ ഇടിച്ചുതെറിപ്പിച്ച് കാർ; മുന്നറിയിപ്പുമായി ഷാർജ പൊലിസ്

uae
  •  3 days ago
No Image

കരുവാരക്കുണ്ടിൽ 14കാരിയെ16 കാരൻ കൊലപ്പെടുത്തിയ സംഭവം: പീഡനവിവരം മറച്ചുവെക്കാനെന്ന് പ്രതിയുടെ മൊഴി

crime
  •  3 days ago
No Image

മസ്‌കറ്റില്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  3 days ago
No Image

തൊണ്ടിമുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി ആന്റണി രാജു

Kerala
  •  3 days ago
No Image

ഒമാനില്‍ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രം സ്ഥാപിച്ചു;വിദേശ നിക്ഷേപങ്ങളേ ആകര്‍ഷിക്കാന്‍ പദ്ധതി

oman
  •  3 days ago
No Image

പ്രഖ്യാപനമെത്തി; ലൂണയുടെ പോരാട്ടം ഇനി പുതിയ ടീമിനൊപ്പം

Football
  •  3 days ago
No Image

വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 53-കാരൻ പിടിയിൽ

crime
  •  3 days ago
No Image

മറ്റൊരു യുവതിയെ വാക്കുകൾകൊണ്ട് മുറിവേൽപ്പിച്ചു; പ്രതിയായ സ്ത്രീയ്ക്ക് 10,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  3 days ago