HOME
DETAILS

കടകളിലെ മാലിന്യം റോഡരികില്‍ നിക്ഷേപിച്ചു; മാലിന്യം നാട്ടുകാര്‍ തിരികെ കടകളിലെത്തിച്ചു

  
backup
August 01, 2017 | 2:35 AM

%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf


മാനന്തവാടി: നഗരത്തിലെ ഹോട്ടലിലേയും മരുന്നുകടയിലേയും മാലിന്യം ചാക്കുകളിലാക്കി റോഡരികില്‍ തള്ളിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. നഗരത്തിലെ ബിസ്മില്ല ഹോട്ടലിലേയും മെഡിക്കല്‍സിലേയും മാലിന്യങ്ങളാണ് ചാക്കുകെട്ടുകളിലാക്കി ഒണ്ടയങ്ങാടി മുതല്‍ തൃശ്ശിലേരി കാറ്റാടി വഴി ആനപ്പാറ വരെയുള്ള റോഡരികുകളില്‍ തള്ളിയത്. നാല്‍പ്പതോളം ചാക്ക് മാലിന്യമാണ് ജനവാസ മേഖലയില്‍ തള്ളിയത്. തുടര്‍ന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മാലിന്യ ചാക്കുകള്‍ തിരികെ വാഹനത്തില്‍ കയറ്റികൊണ്ടുവന്ന് അതത് കടകളില്‍ നിക്ഷേപിക്കുകയായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് മാലിന്യചാക്കുകള്‍ ജനവാസ മേഖലയില്‍ കൊണ്ടുതള്ളിയത്. ഹോട്ടല്‍ മാലിന്യവും, പ്ലാസ്റ്റിക്‌പേപ്പര്‍ മാലിന്യവുമാണ് ചാക്കുകെട്ടുകളില്‍ ഉണ്ടായിരുന്നത്. ചാക്കുകെട്ടുകള്‍ തുറന്ന് പരിശോധിച്ചതില്‍ മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളിലെ ബില്ലുകള്‍ ചാക്കില്‍ നിന്നു ലഭിച്ചിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ തൃശിലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനെല്ലി പഞ്ചായത്ത് ആരോഗ്യ വകുപ്പിന് പരാതി നല്‍കുകയും അവര്‍ കടയുടമകളോട് മാലിന്യം നീക്കന്‍ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം കടയുടമകള്‍ പരിഗണിക്കാതിരുന്ന പശ്ചാത്തലത്തിലാണ് തങ്ങള്‍ മാലിന്യ ചാക്കുകള്‍ വാഹനത്തില്‍ കയറ്റി കടകളിലേക്ക് തിരികെയെത്തിച്ചതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. കടകളിലേക്ക് മാലിന്യമെത്തിച്ചതുമായി ബന്ധപ്പെട്ട് വ്യാപാരികളും നാട്ടുകാരും തമ്മില്‍ ചെറിയരീതിയില്‍ ബഹളമുണ്ടായ സാഹചര്യത്തില്‍ പൊലിസ് സ്ഥലത്തെത്തി. ഒടുവില്‍ ജനവാസ മേഖലയില്‍ നിക്ഷേപിച്ച മാലിന്യചാക്കുകള്‍ മുഴുവന്‍ തിരികെ എടുത്തുമാറ്റുമെന്നും മാലിന്യം കയറ്റികൊണ്ടുവന്ന ജീപ്പിന്റെ വാടക കടയുടമകള്‍ നല്‍കുമെന്നുമുള്ള ഉറപ്പിന്‍മേല്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ തൃശിലേരി മേഖല കമ്മിറ്റി പ്രസിഡന്റ് അനൂപ്, കമ്മിറ്റി അംഗങ്ങളായ ബിജുമോന്‍,നാസര്‍,ഹുസൈന്‍, പ്രശാന്ത് തുടങ്ങിയവരുടെയും പ്രദേശവാസികളുടേയും നേതൃത്വത്തിലാണ് മാലിന്യം തിരികെ കടകളിലേക്ക് എത്തിച്ചത്. എന്നാല്‍ കടയുടമകള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും മാലിന്യങ്ങള്‍ കയറ്റിക്കൊണ്ടുപോയ ഇടനിലക്കാരാണ് ഇത്തരത്തിലുള്ള വീഴ്ചവരുത്തിയതെന്നും വ്യാപാരികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  16 minutes ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  42 minutes ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  43 minutes ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; കേസില്‍ പുറത്തിറങ്ങുന്ന ആദ്യവ്യക്തി

Kerala
  •  an hour ago
No Image

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

crime
  •  an hour ago
No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  2 hours ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  2 hours ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  2 hours ago
No Image

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

Kerala
  •  3 hours ago
No Image

40 ലക്ഷത്തിന്റെ തട്ടിപ്പ്: സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

crime
  •  3 hours ago