HOME
DETAILS

ബാബരി മസ്ജിദിന്റെ കല്ലുകളെടുത്ത് മുസ്‌ലിംകള്‍ അനീതിയുടെ സ്മാരകം പണിയണം: രാജീവ് ധവാന്‍

  
backup
December 02 2019 | 09:12 AM

indian-muslims-use-babari-stone-for-a-memory-building-02


കെ.എ സലിം

ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ കല്ലുകളെടുത്ത് മുസ്്‌ലിംകള്‍ അനീതിയുടെ സ്മാരകം പണിയണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍. ബാബരി ഭൂമി മാത്രമേ നിങ്ങള്‍ മറ്റൊരു വിഭാഗത്തിന് നല്‍കിയിട്ടുള്ളൂ. ബാബരി മസ്ജിദിന്റെ ഓരോ കല്ലും ഇപ്പോഴും മുസ്്‌ലിംകളുടേതാണ്. അതെടുക്കണം. അതുകൊണ്ട് അനീതിയുടെ സ്മാരകം പണിയണം. ബാബരി വിധിക്കെതിരേ മുസ്്‌ലിംകള്‍ പുനര്‍പരിശോധനാ ഹരജി നല്‍കണമെന്നും രാജീവ് ധവാന്‍ പറഞ്ഞു. സഫ്ദര്‍ ഹാഷ്മി മെമ്മോറിയല്‍ ട്രസ്റ്റ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഭരണഘടനയുടെ 70ാം വാര്‍ഷികം സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി കേസില്‍ മുസ്്‌ലംകള്‍ക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ അഭിഭാഷകനായിരുന്നു രാജീവ് ധവാന്‍.

നീതിയില്ലാതെ സമാധാനമുണ്ടാകില്ല. ബാബരി കേസില്‍ ഏന്തുതരം വിധിയാണ് വന്നതെന്ന് കണ്ടില്ലേ. ഫലത്തില്‍ ബാബരി തകര്‍ക്കാന്‍ വിധിച്ചതിന് തുല്യമാണത്. 1992ല്‍ ബാബരി തകര്‍ത്തില്ലെന്ന് വിചാരിക്കൂ. പള്ളിയവിടെ ഉണ്ടാവില്ലെ. ഈ വിധി ആ പള്ളി തകര്‍ക്കുന്നതിന് തുല്യമല്ലേ ? 1528 നും 1857നും ഇടയില്‍ അവിടെ മുസ്്‌ലിംകള്‍ നമസ്‌കരിച്ചിരുന്നുവെന്നതിന് തെളിവില്ലെന്നാണ് കോടതി പറയുന്നത്. മുഗളന്‍മാരും നവാബുമാരും ഭരിച്ച കാലമാണ്. അന്ന് മുസ്്‌ലിംകള്‍ അവിടെ നി്‌സ്‌കരിച്ചിരുന്നില്ലെന്ന് പറയുന്നത് പരിഹാസ്യമല്ലേ. ഇനി നിസ്‌കരിച്ചില്ലെന്ന് തന്നെ വെയ്ക്കുക, ആ കാരണത്താല്‍ അത് വഖഫ് സ്വത്തല്ലാതാകുമോ.

പള്ളിയ്ക്കുള്ളിലും എല്ലാഭാഗത്തും ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്നുവെന്നാണ് അവര്‍ പറയുന്നത്. അതെങ്ങനെ സംഭവിക്കും. മുസ്്‌ലിംകള്‍ പൂര്‍ണമായും കൈവശം വച്ച പള്ളിയാണ്. നിങ്ങളുടെ വിധിയില്‍ പിഴവുണ്ടെന്ന് മൂസ്്‌ലിംകള്‍ക്ക് കോടതിയോട് പറയാനുള്ള അവസരമാണ് പുനര്‍പരിശോധനാ ഹരജി. മാധ്യമങ്ങളല്ല, മുസ്്‌ലിംകള്‍ നേരിട്ട് ജഡ്ജിമാരോട് പറയണം, നിങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന്. സുന്നി വഖഫ് ബോഡ് സമ്മര്‍ദ്ദത്തിന് വഴങ്ങി പുന:പരിശോധനാ ഹരജി നല്‍കുന്നില്ലെങ്കില്‍ ആയിക്കോട്ടെ. മറ്റുള്ളവര്‍ക്ക് അത് ചെയ്യാമല്ലോ. സമാധാനത്തിന് വേണ്ടിയാണോ പുന:പരിശോധനാ ഹരജി വേണ്ടെന്ന് പറയുന്നത്. എന്നാലോര്‍ക്കുക നീതിയില്ലാതെ സമാധാനമുണ്ടാകില്ല. എന്തിനാണ് നിങ്ങള്‍ അഞ്ചേക്കര്‍ സ്വീകരിക്കുന്നത്. ആ ഭൂമി സ്വീകരിക്കരുത്. അത് വേണ്ടെന്ന് തന്നെ പറയണം. എന്നാല്‍ സുന്നി വഖഫ് ബോര്‍ഡിനാണ് കോടതി അത് നല്‍കുന്നതെന്നും അവരാണ് തീരുമാനിക്കേണ്ടതെന്നു രാജീവ് ധവാന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago