ഐ.ഐ.ടികളിലെ 50 വിദ്യാര്‍ഥികള്‍ അഞ്ച് വര്‍ഷത്തിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി കേന്ദ്രവും, ഏഴു മരണവും മദ്രാസ് ഐ.ഐ.ടി.യില്‍
ന്യൂഡല്‍ഹി: ഐ.ഐ.ടികളിലെ 50 വിദ്യാര്‍ഥികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായും അതില്‍ ഏഴു പേര്‍ മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥികളാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാന്ത് ലോകസഭയില്‍ അറിയിച്ചു. ചെന്നൈ ഐ.ഐ.ടിയിലെ വിദ്യാര്‍ഥി ഫാത്തിമാ ലത്തീഫിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റംഗങ്ങളുടെ പരാതി ലഭിച്ചിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടരന്വേഷണം തമിഴ്‌നാട് ക്രൈംബ്രാഞ്ചിന് കൈമാറി. ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിലേയും, ഐ.ഐ.ടി, ഐ.ഐ.എംലെ വിദ്യാര്‍ഥികളുടെ സംശയാസ്പദമായ മരണങ്ങളെ സംബന്ധിച്ചും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഉത്തരം നല്‍കിയത്. ഐ.ഐ.ടി അധികാരികള്‍ പോലീസ് അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുന്നതായും മന്ത്രി അറിയിച്ചു. ഐ.ഐ.എംലെ 10 വിദ്യാര്‍ഥികളാണ് ഇക്കാലയളവില്‍ മരണപ്പെട്ടിട്ടുളളതെന്നും എന്‍.കെ പ്രേമചന്ദ്രനെ മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."