HOME
DETAILS

കൊടുംക്രൂരത വീണ്ടും; കര്‍ണാടകയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

  
backup
December 03 2019 | 10:12 AM

karnataka-eight-year-old-allegedly-raped-killed-in-kalaburagi-district-03

ബംഗളുരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. സുലെപേട്ട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. സംഭവത്തില്‍ 35 കാരനായ യെല്ലപ്പ എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു.

സ്‌കൂള്‍വിട്ട് ഏറെ വൈകിയും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തില്‍ മുല്ലമാരി ജലസേചന പദ്ധതിയുടെ കനാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

തിങ്കളാഴ്ച്ച കുട്ടി സ്‌കൂളിലെത്തിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഉച്ചയ്ക്ക് ശേഷം കുട്ടിയെ യെല്ലപ്പയ്‌ക്കൊപ്പം കണ്ടിരുന്നതായി സാക്ഷിമൊഴികളും ലഭിച്ചിരുന്നു. ആദ്യം കുറ്റം നിഷേധിച്ച യെല്ലപ്പയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം ചെയ്തത് താന്‍തന്നെയാണെന്ന് സമ്മതിക്കുകയായിരുന്നു. ചോക്ലേറ്റ് നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ടുപ്പോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് യെല്ലപ്പ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി സഊദി

Saudi-arabia
  •  a month ago
No Image

സോപ്പിലും ക്രീമിലുമടക്കം രാസവസ്തു: 1.5 ലക്ഷത്തിന്റെ ഉത്പ്പന്നങ്ങൾ പിടികൂടി, 12 സ്ഥാപനങ്ങൾക്കെതിരേ നടപടി

Kerala
  •  a month ago
No Image

അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങളുമായി ദുബൈ സൗത്ത്; പ്രവാസികൾക്കും നേട്ടമെന്ന് പ്രതീക്ഷ

uae
  •  a month ago
No Image

അറബ് സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗങ്ങളുടെ അധ്യക്ഷ സ്‌ഥാനം ബഹ്റൈന് കൈമാറി യുഎഇ

uae
  •  a month ago
No Image

കൊല്ലം മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവച്ചു

Kerala
  •  a month ago
No Image

വിദേശികൾക്കും ഇനി ഒമാനി പൗരത്വം ലഭിക്കും; നടപടികൾ പരിഷ്കരിച്ച് സുൽത്താൻ; കൂടുതലറിയാം

latest
  •  a month ago
No Image

പുന്നപ്രയില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മകന്‍

Kerala
  •  a month ago
No Image

'പന്നി രക്ഷപ്പെട്ടു സാറേ..'; കിണറ്റില്‍ കാട്ടുപന്നി വീണു, വനംവകുപ്പെത്തിയപ്പോള്‍ കാണാനില്ല; കൊന്ന് കറിവെച്ച 4 പേര്‍ പിടിയില്‍

Kerala
  •  a month ago
No Image

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിച്ചില്ല; 33,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Kerala
  •  a month ago
No Image

'മുസ്‌ലിം സ്ത്രീയ്ക്ക് പകരം ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി'; വിവാദ പരാമര്‍ശവുമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം

Kerala
  •  a month ago