തീപിടിച്ച് പൊന്ന് ; വില ഇന്നും കൂടി പവന് 63,840 ആയി
കൊച്ചി: സാധാരണക്കാരുടെ എല്ലാ കണക്കു കൂട്ടലുകളും തകർത്ത് കേരളത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്നിരിക്കുകയാണ്. ആഗോള വിപണിയില്‍ വില കുതിക്കുന്നതിന് അനുസരിച്ചാണ് കേരളത്തിലെ വർധനയെന്നാണ് നിരീക്ഷകർ പറയുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പോര് രൂക്ഷമായതാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാനും വില കൂടാനും കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എതായാലും സാധരണക്കാരനെ സംബന്ധിച്ചിടത്തോളം ഒന്ന് എത്തിപ്പിടിക്കാൻ സാധിക്കാത്തത്രയും ഉയരത്തിൽ എത്തിനിൽക്കുകയാണ് ഇപ്പോൾ സ്വർണത്തിന്റെ വില.
ഇനിയും വില കൂടുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. ആഗോള തലത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരികയാണെന്ന് ഇതിന് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു. വില പരിധി വിടുമ്പോള്‍ വിറ്റഴിക്കല്‍ നടന്നാല്‍ മാത്രമാണ് ഇനി വില കുറയാന്‍ സാധ്യതയുള്ളതെന്നും ഇവര് കൂട്ടിച്ചേർക്കുന്നു. അല്ലെങ്കിൽ ഡോളർ വൻതോതിൽ കരുത്താർജ്ജിക്കണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിറ്റഴിക്കലിനോ ഡോളറിന്റെ കരുത്താര്‍ജ്ജിക്കലിനോ സാധ്യതയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ സ്വർണ വില വർധനയല്ലാതെ വിലയിടിവുണ്ടാവില്ലെന്നാണ് സൂചന.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63840 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7980 രൂപയായി. പവന് 280 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്.91 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളും ചേര്‍ന്നതാണ് 22 കാരറ്റ് സ്വര്‍ണം.
ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 70000 രൂപയെങ്കിലും ചെലവ് വരും. കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണിത്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണി കൂലി ഇതിലും കൂടും. മാത്രമല്ല, കുറഞ്ഞ അളവിലുള്ള ആഭരണങ്ങള്‍ക്കും പണിക്കൂലി കൂടുതലാണ്.
അതേസമയം, കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
22 കാരറ്റ് സ്വര്‍ണം വില കുതിക്കുന്ന സാഹചര്യത്തില്‍ ഒട്ടേറെ പേര്‍ 18 കാരറ്റ് സ്വർണം വാങ്ങുന്നുണ്ട്. അതേ സമയം 18 കാരറ്റ് സ്വര്‍ണത്തിനും വില കൂടുകയാണ്. ഡെയ്‌ലി യൂസ് എന്ന പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ആഭരണങ്ങള്‍ വിവിധ ഡിസൈനുകളില്‍ ഈ പരിശുദ്ധിയില്‍ ലഭ്യമാണ്. 25 രൂപയാണ് ഗ്രാമിന് ഇന്ന് കൂടിയിരിക്കുന്നത്. 18 കാരറ്റിലെ സ്വര്‍ണം ഗ്രാമിന് 6585 രൂപയും പവന് 52680 രൂപയുമാണ് ഇന്നത്തെ വില.
| Date | Price of 1 Pavan Gold (Rs.) |
| 1-Feb-25 | 61960 |
| 2-Feb-25 | 61960 |
| 3-Feb-25 | Rs. 61,640 (Lowest of Month) |
| 4-Feb-25 | 62480 |
| 5-Feb-25 | 63240 |
| 6-Feb-25 | 63440 |
| 7-Feb-25 | 63440 |
| 8-Feb-25 | 63560 |
| 9-Feb-25 Yesterday » |
63560 |
| 10-Feb-25 Today » |
Rs. 63,840 (Highest of Month) |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."