HOME
DETAILS

കളിക്കളത്തിൽ ആ കാര്യത്തിൽ ഇവൻ പുലിയാണ്; ഇറ്റലിയിൽ മെസിയുടെ വിശ്വസ്തൻ തകർക്കുന്നു 

  
February 10, 2025 | 7:19 AM

Paulo Dybala great performance for as roma in Serie a

ഇറ്റലി: സീരി എയിൽ വെനീസിയക്കെതിരെ എഎസ് റോമക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തകർപ്പൻ വിജയം. പിയർ ലൂയിജി പെൻസോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റോമയ്ക്ക് വേണ്ടി അർജന്റീന സൂപ്പർതാരം പൗലോ ഡിബാലയായിരുന്നു ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടാണ് ഡിബാല റോമയ്ക്ക് വിജയം സമ്മാനിച്ചത്. 

ഡിബാല ഈ പെനാൽറ്റി കൂടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ താരം നേടിയ പെനാൽറ്റി ഗോളുകളുടെ കണക്കുകളാണ് ഏറെ ശ്രദ്ധേയമാവുന്നത്. ഡിബാല എഎസ് റോമക്ക് വേണ്ടി നേടിയ എല്ലാ പെനാൽറ്റിയും കൃത്യമായി ഗോളാക്കി മാറ്റിയിട്ടുണ്ട്. 17 പെനാൽറ്റികളും ഒന്ന് പോലും പിഴക്കാതെ താരം ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. അർജന്റീന ദേശീയ ടീമിനൊപ്പവും ഡിബാലയുടെ ഈ മിന്നും പ്രകടനങ്ങൾ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മത്സരത്തിൽ ബോൾ പൊസഷനിൽ എതിരാളികൾ ആയിരുന്നു മുന്നിട്ടുനിന്നിരുന്നത്. 64 ശതമാനം ബോൾ പൊസഷൻ കൈവശം വെച്ച ബെനഫിയ 12 ഷോട്ടുകളാണ് റോമയുടെ പോസ്റ്റിലേക്ക് എത്തിച്ചത്. ഇതിൽ മൂന്ന് ഷോട്ടുകളും ഓൺ ടാർഗെറ്റിലേക്ക് ആയിരുന്നു. റോമ 13 ഷോട്ടുകളും വെനീസിയയുടെ പോസ്റ്റിലേക്ക് ഉതിർത്തു. 

നിലവിൽ സിരി എ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് എഎസ് റോമ. 24 മത്സരങ്ങളിൽ നിന്നും 9 വിജയവും 7 സമനിലയും 8 തോൽവിയും അടക്കം 34 പോയിന്റാണ് റോമയുടെ കൈവശമുള്ളത്. 55 പോയിന്റോടെ നാ പോളി ഒന്നാം സ്ഥാനത്തും 51 പോയിന്റുമായി ഇന്റർ മിലാൻ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  2 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  2 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  2 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  2 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  2 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  2 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  2 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  2 days ago