നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കി വാസുദേവന്‍ മാസ്റ്റര്‍
അരീക്കോട്: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യം ഒരുക്കാനായതിന്റെ സന്തോഷത്തിലാണ് വാസുദേവന്‍ മാസ്റ്ററും കുടുംബവും.
യുവജന യാത്രക്കിടെയാണ് മുനവ്വറലി തങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കന്മാര്‍ക്കും നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കും അരീക്കോട് കൊഴക്കോട്ടൂര്‍ സ്വദേശിയായ വാസുദേവന്‍ മാസ്റ്റര്‍ തന്റെ പറമ്പില്‍ മഗ്‌രിബ്‌നിസ്‌കരിക്കാന്‍ സൗകര്യം നല്‍കിയാണ് മതേതരത്വത്തിന്റെ മകുടോദാഹരണമായത്. നാല് തവണയായി മൂവായിരത്തോളം പ്രവര്‍ത്തകര്‍ക്കാണ് മഗ്‌രിബ് നിസ്‌കരിക്കാന്‍ ഹൈന്ദവ സഹോദരന്റെ സ്ഥലം വേദിയായത്. താല്‍ക്കാലിക ഹൗളും സജ്ജീകരിച്ചിരുന്നു.
മുനവ്വര്‍ അലി ശിഹാബ് തങ്ങളെ വാസുദേവന്‍ മാസ്റ്റര്‍ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഇവിടെ വെച്ചാണ് തങ്ങള്‍ നിസ്‌കരിച്ചത്. ചെറുവാടി സ്‌കൂള്‍ അധ്യാപകനായ വാസുദേവന്‍ മാസ്റ്ററും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരിയായ ഭാര്യ വസന്തയും മക്കളും നിറഞ്ഞ മനസ്സോടെയാണ് യുത്ത് ലീഗ് നേതൃത്വത്തെ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."