നീറ്റ്: അപേക്ഷിക്കുന്നവര്‍ അറിയേണ്ടതെല്ലാം
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ ദേശീയതലത്തിലുള്ള എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കുള്ള വിജ്ഞാപനമായി. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലേക്കും കല്‍പിത സര്‍വകലാശാലയിലേയ്ക്കും മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്നതിന് നീറ്റ് നിര്‍ബന്ധമാണ്. ഇത്തവണ എയിംസ്, ജിപ്മര്‍ എന്നിവിടങ്ങളിലും പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കി. നീറ്റ് പരീക്ഷ എഴുതുന്നവര്‍ ഈ മാസം 30നകം www.mcc.nic.in
എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ജനുവരി ഒന്ന് രാത്രി 11.50വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ജനുവരി ഒന്നു മുതല്‍ 15 വരെ അപേക്ഷയില്‍ തിരുത്തു വരുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 27 മുതല്‍ അഡ്മിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. ജൂണ്‍ 4ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അപേക്ഷ ഫീസ് : ജനറല്‍ വിഭാഗത്തിന് 1,500 രൂപ. പിന്നാക്കം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 1,400 രൂപയും, പട്ടികജാതി, പട്ടിക വര്‍ഗ, ഭിന്നശേഷിക്കാര്‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നിവര്‍ക്ക് 800 രൂപയുമാണ് ഫീസ്. ഇതിനൊപ്പം സര്‍വിസ് ചാര്‍ജ്, പ്രോസസിങ്ങ് ചാര്‍ജ്ജ്, 18 ശതമാനം ജി.എസ്.ടിയും നല്‍കേണ്ടി വരും.
എവിടെയെല്ലാം പ്രവേശനം
കല്‍പിത സര്‍വകലാശാലകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ (ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിന്‍ജ്, യൂനിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിക്കല്‍ സയന്‍സസ്, മൗലാന ആസാദ് )ബനാറസ് ഹിന്ദു, അലിഗഢ് മുസ്‌ലിം) പൂനെ എ.എഫ്.എം.സി(ചോയ്‌സ് മാത്രം മറ്റു നടപടികള്‍ എ.എഫ.്എം.സി വഴി) ഇ.എസ്.ഐ മെഡിക്കല്‍ കോളജുകള്‍, ഡല്‍ഹി വര്‍ധമാന്‍ മഹാവീര്‍, ജാമിയ മില്ലിയ(ഡെന്റല്‍), മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ സര്‍ക്കാര്‍ മെഡിക്കല്‍ ഡെന്റല്‍ കോളജുകളിലേയ്ക്ക്(ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒഴികെ), സംസ്ഥാനത്ത് മാനേജ്‌മെന്റ് സ്വകാര്യ മെഡിക്കല്‍ എന്‍.ആര്‍.െഎ ക്വോട്ട ഡെന്റല്‍ ആയുര്‍വേദ സിദ്ധ യൂനാനി ഹോമിയോപ്പതി കോളജുകള്‍, ജിപ്‌മെര്‍, എയിംസ്. ന്യൂനപക്ഷ ന്യൂനപക്ഷ ഇതര സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എന്‍.ആര്‍.ഐ ക്വോട്ട ഉള്‍പ്പെടെയുള്ള സീറ്റുകള്‍. എന്നിവയെല്ലാം നീറ്റ് റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തിയാവും നികത്തുക.
അപേക്ഷിക്കാനുള്ള യോഗ്യത
2019 ഡിസംബര്‍ 31ന് 17 - 25 വയസ്. എസ്.സി, എസ്.ടി, ഒ.ബി.സി നോണ്‍ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷ ഇളവുണ്ട്.
25ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സുപ്രിംകോടതി താല്‍ക്കാലിക അനുമതി നല്‍കിയിട്ടുണ്ട്.
2020ല്‍ 12ാം ക്ലാസ് ഫലം പ്രതീക്ഷിക്കുന്നവര്‍ അപേക്ഷിക്കാന്‍ യോഗ്യരാണ്. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ബയോടെക്‌നോളജി എന്നിവ മെയിന്‍ വിഷയമായി പഠിച്ചിരിക്കണം. അഡീഷനല്‍ വിഷയമായി ബയോളജി പഠിച്ച് 12ാംതരം വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. ഓപണ്‍ സ്‌കൂള്‍ വഴിയോ പ്രൈവറ്റായോ 12ാം ക്ലാസ് ജയിച്ചവര്‍ യോഗ്യരല്ല. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ബയോടെക്‌നോളജി എന്നിവയ്ക്ക് ഒന്നിച്ച് 50 ശതമാനം മാര്‍ക്ക് വേണം. എസ്.സി എസ്.ടി, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍) വിഭാഗങ്ങള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ,ബയോടെക്‌നോളജി വിഷയങ്ങളില്‍ ഒന്നിച്ച് 40 ശതമാനം മാര്‍ക്ക് മതി. ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഇത് 45 ശതമാനമാണ്.
കേരളത്തില്‍ 12 കേന്ദ്രങ്ങള്‍
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. അപേക്ഷിക്കുമ്പോള്‍ നാലു കേന്ദ്രങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് അപേക്ഷിക്കുക.
എങ്ങനെയായിരിക്കും പരീക്ഷ
ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോദ്യങ്ങളുള്ള ഒരു പേപ്പറുണ്ടാകും. ഒ.എം.ആര്‍ ഷീറ്റ് ഉപയോഗിച്ച് എഴുത്തു പരീക്ഷയായിരിക്കും. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും എഴുത്തു പരീക്ഷ. 180 ചോദ്യങ്ങള്‍ക്ക് 180 മിനിട്ട്. സുവോളജിയിലും ബോട്ടണിയിലും കൂടി 90, ഫിസിക്‌സ്, കെമിസ്ട്രി, എന്നിവയില്‍നിന്നു 45 വീതം ചോദ്യങ്ങള്‍ ഉണ്ടാകും. ശരിയുത്തരത്തിന് നാലുമാര്‍ക്ക് ലഭിക്കും. തെറ്റിയാല്‍ ഒരു മാര്‍ക്ക് കുറയും. ആകെ 720 മാര്‍ക്ക് ലഭിയ്ക്കണം. പരീക്ഷാ കേന്ദ്രങ്ങളില്‍നിന്നു നല്‍കുന്ന ബോള്‍ പോയിന്റ് പേന ഉപയോഗിച്ചു മാത്രമേ പരീക്ഷ എഴുതാന്‍ കഴിയൂ. കാല്‍ക്കുലേറ്റര്‍, ലോഗരിതം ടേബിള്‍, മുതലായവ പരീക്ഷ ഹാളില്‍ അനുവദിക്കാത്തതിനാല്‍ തയാറെടുപ്പ് അതിനുള്ളതാകണം. ഇത്തവണയും മലയാളത്തില്‍ ചോദ്യമുണ്ടാകില്ല. ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാത്തി, ഒറിയ, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലായിരിക്കും ചോദ്യപേപ്പര്‍. ഇംഗ്ലീഷ് ഭാഷ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇംഗ്ലിഷില്‍ മാത്രമുള്ള ചോദ്യം അടങ്ങിയ ബുക്ക്‌ലെറ്റ് ലഭിക്കും. ഇതര ഭാഷകളിലുള്ള ചോദ്യം തെരഞ്ഞെടുക്കുന്നവര്‍ക്ക് ആ ഭാഷയ്‌ക്കൊപ്പം ഇംഗ്ലീഷിലുമുള്ള ചോദ്യങ്ങള്‍ അടങ്ങിയ ബുക്ക്‌ലെറ്റായിരിക്കും ലഭിക്കുക.
ഉത്തര സൂചിക
മലയാളം ഒഴികെ ഇംഗ്‌ളിഷ് ഭാഷ ഉള്‍പ്പെടെ പതിനൊന്നു ഭാഷകളിലായിരിക്കും ഉത്തര സൂചിക തയാറാക്കുക. ഏതു ഭാഷയില്‍ ചോദ്യപേപ്പര്‍ വേണമെന്ന് അപേക്ഷിക്കുമ്പോള്‍ അറിയിച്ചിരിക്കണം. പരീക്ഷയ്ക്ക് ശേഷം പരീക്ഷാര്‍ഥികളുടെ ഒ.എം.ആര്‍ ഷീറ്റിന്റെ ഇമേജും അതില്‍നിന്നു മൂല്യ നിര്‍ണയത്തിന് യന്ത്രം സ്വരൂപിച്ച റെസ്‌പോണ്‍സുകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കും. പരാതിയുണ്ടെങ്കില്‍ ഓരോ പരാതിയ്ക്കും 1000 രൂപ വീതം ഫീസടച്ച് പരാതിപ്പെടാന്‍ അവസരമുണ്ടാകും. തിയതികള്‍ പ്രവേശന കാര്‍ഡ് നല്‍കുന്നതിനു പിന്നാലെ പ്രസിദ്ധീകരിക്കും.
അപേക്ഷിക്കുന്നത് നാലുഘട്ടമായി
വിദ്യാര്‍ഥിയുടെയോ രക്ഷാകര്‍ത്താവിന്റെയോ ഇമെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഉപയോഗിച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതാണ് ആദ്യഘട്ടം.
ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുന്നതാണ് രണ്ടാം ഘട്ടം. രണ്ടാംഘട്ടം പൂര്‍ത്തിയാക്കുേമ്പാള്‍ അപേക്ഷാ നമ്പര്‍ ലഭിക്കും. ഇത് എഴുതി സൂക്ഷിക്കണം.
അപേക്ഷകന്റെ സ്‌കാന്‍ ചെയ്ത ഫോേട്ടായും ഒപ്പും വിരലടയാളവും സര്‍ട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യുന്നതാണ് മൂന്നാം ഘട്ടം. ഷുഴ ഫോര്‍മാറ്റിലുള്ള ഫോട്ടോയും മറ്റു രേഖകളും അപ്‌ലോഡ് ചെയ്യണം. ഓരോന്നും നിശ്ചിത ഫയല്‍ സൈസ് പ്രകാരമുള്ളതാകണം. പുതിയ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ ആയിരിക്കണം. (സൈസ് 10 - 200 കെ.ബി), ഫോട്ടോ കാര്‍ഡ് സൈസ് ഫോട്ടോ 4*6 (50 - 300 കെ.ബി), ഫോട്ടോ 2019 സെപ്റ്റംബര്‍ ഒന്നിനുശേഷം എടുത്തതായിരിക്കണം.
കൈയൊപ്പ് (430 കെ.ബി) വെള്ളക്കടലാസില്‍ കറുത്ത മഷി കൊണ്ടുള്ളതായിരിക്കണം. വെളുത്ത പശ്ചാത്തലത്തില്‍ മുഖവും ചെവിയും വ്യക്തമാകുന്ന രൂപത്തില്‍ എടുത്തതായിരിക്കണം ഫേട്ടോ. വിദ്യാര്‍ഥിയുടെ പേരും എടുത്ത തിയതിയും ഫേട്ടോയുടെ താഴെ രേഖപ്പെടുത്തണം. അപ്‌ലോഡ് ചെയ്യുന്ന പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 68 എണ്ണവും പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോ 46 എണ്ണവും സൂക്ഷിക്കുക. പരീക്ഷയ്ക്ക് ഹാജരാകുമ്പോഴും കൗണ്‍സലിങ് പ്രവേശനം സമയങ്ങളിലും ഇവ ആവശ്യം വരും. ഇടത്തേ പെരുവിരല്‍ അടയാളം (10-50 കെ.ബി) എടുക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ വലത്തേ പെരുവിരല്‍ മതിയാകും. പത്താം ക്ലസ് പാസ് സര്‍ട്ടിഫിക്കറ്റ് (100* 400 കെ.ബി) അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്യുന്ന രേഖകള്‍ ജെ.പി.ജെ ഫോര്‍മാറ്റില്‍ വേണം.
ഓണ്‍ലൈനായി ഫീസടയ്ക്കല്‍ ആണ് നാലാമത്തെ ഘട്ടം. എസ്.ബി.ഐ, സിന്‍ഡിക്കേറ്റ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എ.സി.െഎ.സി.ഐ ബാങ്ക്, പേടിഎം പേമെന്റ് ഗേറ്റ്‌വേയിലൂടെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ രീതികളില്‍ ഫീസടയ്ക്കാം. ഫീസടച്ച രേഖ സൂക്ഷിച്ചുവയ്ക്കണം. എന്‍.ടി.എ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ഇ മെയില്‍ എസ്.എം.എസ് സന്ദേശങ്ങള്‍ പരിശോധിക്കുകയും ചെയ്യണം.
ശിരോവസ്ത്രമിടാം
മുന്‍കൂട്ടി അനുമതി വാങ്ങി പരീക്ഷാഹാളില്‍ ശിരോവസ്ത്രം ധരിക്കാന്‍ കഴിയും. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കും നീക്കിയിട്ടുണ്ട്.ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ അനുമതി തേടണം. ഇളം നിറത്തിലുള്ള വേഷമായിരിക്കണം. അയഞ്ഞതും നീണ്ട കൈയുള്ളതുമായ വസ്ത്രങ്ങള്‍ അനുവദിക്കില്ല. സാംസ്‌കാരികമോ ആചാരപരമോ ആയ വസ്ത്രം ധരിക്കുന്നവരാണെങ്കില്‍ റിപ്പോര്‍ട്ടിങ് ടൈമിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും കേന്ദ്രത്തില്‍ എത്തണം. ഉയരം കുറഞ്ഞ ഹീലുള്ള ചെരിപ്പുകള്‍ ധരിക്കാം. ഷൂസ് രീതിയിലുള്ള പാദരക്ഷ അനുവദിക്കില്ല. വാച്ച്, ബ്രേസ്ലെറ്റ് ഉള്‍പ്പെടെ ആഭരണങ്ങള്‍ അനുവദനീയമല്ല. അഡ്മിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പോസ്റ്റ് കാര്‍ഡ് സൈസ് ഫേട്ടോ, സാധുവായ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."