വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
വിദ്യാനഗര്‍: ഒട്ടനവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. പുത്തരിയടുക്കത്തെ മുഹമ്മദി (32)നെയാണ് വിദ്യാനഗര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്. പീഡനക്കേസുള്‍പ്പെടെ 11 കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു പൊലിസ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 31നു ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ അഷ്‌റഫ് അബൂബക്കര്‍ എന്നയാളെ മര്‍ദിച്ച കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. 2010 ഓഗസ്റ്റ് 28നു തെക്കില്‍ കുന്നാറയില്‍ പ്രവര്‍ത്തിക്കുന്ന സഫലം കശുവണ്ടി സംസ്‌ക്കരണ ഫാക്ടറിയില്‍ നിന്നു കശുവണ്ടിയും കംപ്യൂട്ടറും മറ്റും കവര്‍ച്ച ചെയ്ത കേസിലും ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഇയാള്‍.
കാസര്‍കോട്, വിദ്യാനഗര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു വീതം കേസുകളും ബേക്കല്‍ പൊലിസ് സ്റ്റേഷനില്‍ പോക്‌സോ കേസുമാണ് ഇയാള്‍ക്കെതിരേ നിലവിലുള്ളത്.
2011 സെപ്റ്റംബറില്‍ കൊമേഴ്ഷ്യല്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ രാജേഷിനെയും ഡ്രൈവര്‍ വിനോദ് കുമാറിനെയും മാരകായുധങ്ങളുമായി അക്രമിച്ച കേസിലും 2012 ജനുവരിയില്‍ കോളിയടുക്കം ശിവപുരത്തു വച്ച് കോളിയടുക്കത്തെ എന്‍.എം അബ്ദുല്‍ ഖാദറിനെ വധിക്കാന്‍ ശ്രമിച്ച കേസിലും 2013ല്‍ ബെണ്ടിച്ചാലില്‍ വച്ച് എയ്യളയിലെ ആബിദിനെ അടിച്ചു പരുക്കേല്‍പ്പിച്ച കേസിലും മുഹമ്മദലി പ്രതിയാണെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."