ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടി ഊര്‍ജ്ജിതം; മുന്‍പോട്ടു തന്നെയെന്ന് യു.എസ് ഹൗസ് സ്പീക്കര്‍
വാഷിങ്ടണ്‍: രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ ഇക്രൈന്‍ പ്രസിഡന്റിനോട് സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടി ഊര്‍ജ്ജിതമാക്കി. ഇംപീച്ച്മെന്റിനു വേണ്ടി നടപടികള്‍ തുടങ്ങാന്‍ ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയെന്ന് പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി.
'സ്വന്തം രാഷ്ട്രീയ താല്പര്യത്തിനു വേണ്ടി പ്രസിഡന്റ് പദവി ട്രംപ് ദുരുപയോഗം ചെയ്തു. രാഷ്ട്രീയ എതിരാളിക്കെതിരെ അന്വേഷണം നടത്താന്‍ സൈനികസഹായം നല്കി രാജ്യസുരക്ഷയ്ക്കും ചെലവുവരുത്തി'- നാന്‍സി പെലോസി പ്രസ്താവനയില്‍ വ്യക്തമാക്കി.
2020 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ യു.എസ് വൈസ് പ്രസിഡന്റ് ജോ ബിഡനെതിരെ അന്വേഷണം നടത്തണമെന്ന് ഉക്രൈന് പ്രസിഡന്റ് കീവിനോട് ട്രംപ് സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. ഇതിനായി 391 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം ഉക്രൈനിന് വാഗ്ദാനം ചെയ്തുവെന്നും ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."