രാഖി കൃഷ്ണയുടെ മരണം: സമ്മര്‍ദത്തില്‍ മാനേജ്മെന്റ്
കൊല്ലം: ഫാത്തിമ മാതാ കോളജ് വിദ്യാര്‍ഥിനി രാഖി കൃഷ്ണയുടെ മരണത്തില്‍ കുറ്റാരോപിതരായ അധ്യപകരെ സസ്പെന്‍ഡ് ചെയ്തെന്ന വാദം അടിസ്ഥാന രഹിതമെന്ന് സൂചന. സസ്പെന്ഷന് സംബന്ധിച്ച് അധ്യാപകര്‍ക്ക് ഇതുവരെയും രേഖാമൂലം നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.
ഇതിനിടെ മനേജ്മെന്റ് നിയമിച്ച ഏഴംഗ അന്വേഷണ സമിതിയില്‍ നിന്നും വിദ്യാര്‍ഥി പ്രതിനിധയായ കോളജ് യൂനിയന്‍ ചെയര്മാന് പിന്മാറി. അധ്യാപകരെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ പ്രതിഷേധിച്ചാണ് യൂനിയന്‍ ചെയര്‍മാന്റെ രാജി. വിഷയത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമ്മര്‍ദ്ധം ശക്തമാക്കിയപ്പോള്‍ നടപടിയുണ്ടായാല്‍ പണിമുടക്കുമെന്ന ഭീഷണിയാണ് അധ്യാപകരുടേത്.
സസ്പെന്ഷന് ലഭിച്ചാല്‍ കുറ്റാരോപിതരായ അധ്യാപകര്‍ കേസില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. ഇത് മാനേജ്മെന്റിനെയും സമ്മര്ദ്ധത്തിലാഴ്ത്തിയിട്ടുണ്ട്.
നടപടി ആവശ്യപ്പെട്ട് ഒരു വശത്ത് വിദ്യാര്‍ഥികളും മറുവശത്ത് അധ്യാപകരും രംഗത്ത് വന്നതോടെ മാനേജ്മെന്റ് ധര്മസംഘടത്തിലായി. ആറ് അധ്യപകരാണ് കുറ്റാരോപിതരായിട്ടുള്ളത്. ഇവിടെ അധ്യാപകര്‍ക്ക് താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കോപ്പിടയടിക്കാന് സാഹചര്യമുണ്ടെന്ന് വിദ്യാര്‍ഥികള്‍തന്നെ പറയുന്നുണ്ട്. നിരപരാധിയായ രാഖികൃഷ്ണക്ക് അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ക്രൂരമായ ശകാരവും പിതാവ് എത്തുന്നതുവരെ സംരക്ഷിക്കാ മെനക്കെടാതിരുന്നതും ആത്മഹത്യക്ക് കാരണമായി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു രാഖി കൃഷ്ണ അത്മഹത്യചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."