HOME
DETAILS

നിയമം കര്‍ശനമാക്കി സര്‍ക്കാര്‍; ഭൂമി കൈയേറിയാല്‍ തടവ് ശിക്ഷ

  
backup
December 06 2018 | 19:12 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

 


തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയേറിയാല്‍ തടവ് ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍. കേരള ഭൂസംരക്ഷണ നിയമത്തിലെ ഏഴ് (എ) വകുപ്പ് പ്രകാരം കുറ്റംചുമത്തി കേസെടുക്കാന്‍ പൊലിസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കൈയേറ്റം സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ രൂപീകരിച്ച മോണിറ്ററിങ് സെല്ലിനായിരിക്കും ചുമതല.
നേരത്തെ നിയമം പ്രാബല്യത്തിലുണ്ടെങ്കിലും അത് കര്‍ശനമായി പാലിക്കപ്പെട്ടിരുന്നില്ല. സര്‍ക്കാര്‍ ഭൂമി കൈയേറിയതായി കണ്ടെത്തിയാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കൈയേറ്റക്കാര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കുന്നതിനൊപ്പം പൊലിസിനെ അറിയിച്ച് ക്രിമിനല്‍ കേസും എടുപ്പിക്കണം. കൂടാതെ മോണിറ്ററിങ് സെല്ലിനെയും അറിയിക്കണം. ഇതു വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നിലവിലെ നിയമത്തില്‍ വ്യവസ്ഥകള്‍ ഉണ്ടെങ്കിലും പൊലിസില്‍ അറിയിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിരുന്നു. അത് ഒഴിവാക്കാനാണ് പുതിയ നിര്‍ദേശം. ഭൂമി കൈയേറിയതായി കണ്ടെത്തി റവന്യൂ ഉദ്യോഗസ്ഥര്‍ മോണിറ്ററിങ് സെല്ലിനെ അറിയിച്ചാല്‍ സെല്‍ അടിയന്തര നടപടികളെടുക്കണം. സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമായി വരുന്ന കേസുകളുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മോണിറ്ററിങ് സെല്ലിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നത് അഞ്ചു വര്‍ഷം വരെ തടവും 50,000 രൂപാ മുതല്‍ രണ്ടുലക്ഷം വരെ പിഴയും ഈടാക്കാവുന്ന ജാമ്യം കിട്ടാത്ത കുറ്റമാണ്. സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരമോ റീസര്‍വേ റെക്കോര്‍ഡ് പ്രകാരമോ സര്‍ക്കാര്‍ ഭൂമി ആണെങ്കില്‍ കൈയേറ്റക്കാരന് കോടതിയില്‍ പോകാനും പറ്റില്ല. ഇതിന് വില്ലേജ് ഒഫിസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി. നഷ്ടപരിഹാരം തഹസില്‍ദാര്‍ക്ക് തന്നെ ഈടാക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago